Sunday, May 19, 2024

HomeNewsIndiaമുലായം സിങ് യാദവിന്റെ മരുമകളുടെ ബി.ജെ.പി പ്രവേശനം ഉടന്‍

മുലായം സിങ് യാദവിന്റെ മരുമകളുടെ ബി.ജെ.പി പ്രവേശനം ഉടന്‍

spot_img
spot_img

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവിന്റെ ഇളയ മരുമകള്‍ അപര്‍ണ യാദവ് സമാജ്‌വാദി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുന്നു. ബുധനാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തില്‍ അപര്‍ണ യാദവ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് അറിയുന്നത്.

മുലായത്തിന്റെ ഇളയ മകന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അപര്‍ണ ലഖ്‌നോ കണ്ടോന്റ്‌മെന്റ് മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് തോറ്റിരുന്നു. ബി.ജെ.പിയുടെ റീത്ത ബഹുഗു ജോഷിയാണ് അപര്‍ണയെ പരാജയപ്പെടുത്തിയത്. എങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മണ്ഡലം കേന്ദ്രീകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് അപര്‍ണ. സമാജ്‌വാദി പാര്‍ട്ടി ഇവിടെ നടത്തുന്ന പരിപാടികളിലെല്ലാം പ്രധാന മുഖമാണ് അപര്‍ണയുടേത്.

അപര്‍ണയെ ലഖ്‌നോ കണ്ടോന്റ്‌മെന്റ് മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് സൂചന. എന്നാല്‍, ഈ സീറ്റില്‍ തന്റെ മകനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് റീത്ത ബഹുഗു ജോഷി സജീവമായി രംഗത്തുണ്ട്. തന്റെ മകന്‍ 2009 മുതല്‍ പാര്‍ട്ടിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അവര്‍ വാദിക്കുന്നത്.

ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരിക്കേ, അപര്‍ണ ചൊവ്വാഴ്ച വൈകീട്ട് ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. യു.പി ബി.ജെ.പി ഉപാധ്യക്ഷന്‍ ദയാശങ്കര്‍ സിങും അതേ വിമാനത്തിലുണ്ടായിരുന്നു. അപര്‍ണയെയും ബി.ജെ.പി നേതൃത്വത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി ദയാശങ്കര്‍ സിങ് ആണെന്നാണ് സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments