Tuesday, April 1, 2025

HomeMain Storyനേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് വന്‍ ദുരന്തം, 72 പേര്‍ മരിച്ചു: മരിച്ചവരിൽ നാല്...

നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് വന്‍ ദുരന്തം, 72 പേര്‍ മരിച്ചു: മരിച്ചവരിൽ നാല് ഇന്ത്യക്കാരും

spot_img
spot_img

നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്നു വീണ് വന്‍ അപകടം. രാവിലെ 10.33നാണ് 68 യാത്രക്കാരും നാലു ജീവനക്കാരുമായി ആഭ്യന്തര യാത്രാ വിമാനം പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തകര്‍ന്നു വീണത്. ഇതില്‍ 10 വിദേശപൗരന്മാര്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരുമുണ്ട്.

തകര്‍ന്നു വീണതിനു പിന്നാലെ വിമാനത്തിനു തീപിടിക്കുകയായിരുന്നു. വിമാനം പൂര്‍ണമായും കത്തിനശിച്ചു.

യതി എയര്‍ലൈന്‍സിന്റെ എടിആര്‍-72 വിമാനമാണ് തകര്‍ന്നുവീണത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് വന്ന വിമാനം ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് റണ്‍വേയ്ക്കു സമീപം തകര്‍ന്നു വീണത്. മൃതദേഹങ്ങളില്‍ പലതും കത്തിക്കരിഞ്ഞ നിലയിലാണ്.

ഇന്ന് രാവിലെ ലാന്‍ഡിംഗ് വേളയിലാണ് വിമാനം അപകടത്തില്‍പെട്ടത്. തുടക്കം മുതലേ സംഭവസ്ഥലത്തു നിന്നും ഉയര്‍ന്ന പുക ആശങ്കാ ജനകമായിരുന്നു. നാട്ടുകാര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് പാഞ്ഞെത്തി. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നു വീണത്. കഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് പോയ വിമാനമാണ് അപകടത്തിപ്പെട്ടത്.

നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ ആണ് അപകടം. വിമാനത്താവളം തല്‍ക്കാലം അടച്ചിരിക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാളില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിമാനദുരന്തമാണ് ഞായറാഴ്ച പൊഖാറയിലുണ്ടായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments