Friday, February 7, 2025

HomeMain Storyസാങ്കേതിക തകരാര്‍; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

സാങ്കേതിക തകരാര്‍; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

spot_img
spot_img

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒരു മണിക്കൂര്‍ പറന്നതിന് ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് തിരിച്ചിറക്കിയത്. കോഴിക്കോട് വിമാനത്താവളം റണ്‍വേയില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് ഉച്ചക്ക് ശേഷം മാത്രമേ യാത്ര പുനരാംഭിക്കാനാവൂ. രാത്രി 11.45 നാണ് ഷാര്‍ജയില്‍നിന്ന് വിമാനം പറന്നുയര്‍ന്നത്.

നിറയെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. റെസിഡന്റ് വിസയുള്ള യാത്രക്കാരോട് വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്ദര്‍ശകവിസയിലുള്ള സ്ത്രീകളും കുട്ടികളുമടക്കം വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. നാട്ടിലെത്തിക്കേണ്ട ഒരു മൃതദേഹവും വിമാനത്തിലുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments