Tuesday, March 19, 2024

HomeMain Storyകമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; ലക്ഷ്യം ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം

കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; ലക്ഷ്യം ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം

spot_img
spot_img

ചെന്നൈ: കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം (എംഐഎം) കോണ്‍ഗ്രസുമായി ലയിക്കാന്‍ പോകുന്നു. പാര്‍ട്ടിയുടെ വെബ്സൈറ്റിലാണ് ഈ വിവരം. എന്നാല്‍ തൊട്ടുപിന്നാലെ എംഐഎം നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നു. അഭ്യൂഹങ്ങള്‍ പലവിധത്തില്‍ പരക്കുന്നതിനിടെയാണ് കമല്‍ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന വിവരം വന്നിരിക്കുന്നത്.

ഐഎംഐമ്മിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ വിവരം. ജനുവരി 30ന് ലയനം നടക്കുമെന്നും വെബ്സൈറ്റില്‍ കാണിക്കുന്നു. വലിയ വാര്‍ത്തയായതോടെ എംഐഎം നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നു.

ഡല്‍ഹിയിലെത്തി കമല്‍ഹാസന്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നു. അന്ന് നടന്ന സമാപന സമ്മേളനത്തില്‍ കമല്‍ഹാസന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വിഭാഗീയതയുടെ പ്രചാരണം രാജ്യത്തിന് ദോഷം ചെയ്യുമെന്ന് കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടില്‍ ഈറോഡ് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണിത്. എംഎല്‍എ മരിച്ചതാണ് തിരഞ്ഞെടുപ്പിന് കാരണം. ഉപതിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ മല്‍സരിക്കണമെന്ന് ഈറോഡ് എംഐഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമല്‍ഹാസന്റെ തീരുമാനം മറിച്ചാണ്.

ഈറോഡ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയാണ് കമല്‍ഹാസന്‍ ചെയ്തത്. ഇതോടെ മറ്റു പല സാധ്യതകളും തുറന്നിട്ടു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ യുപിഎയുടെ ഭാഗമാകും എന്നാണ് പുറത്തുവന്ന വിവരം. തമിഴ്നാട്ടില്‍ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന സഖ്യത്തിന്റെ ഭാഗമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നും വിവരങ്ങളുണ്ട്.

അടുത്ത മാസമാണ് ഈറോഡ് ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യമാണ് ഇവിടെ മല്‍സരിക്കുന്നത്. കോണ്‍ഗ്രസിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണിത്. അതിനിടെയാണ് കമല്‍ഹാസന്റെ പാര്‍ട്ടി നിരുപാധിക പിന്തുണ കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് കമല്‍ഹാസന്‍ മല്‍സരിക്കുമെന്നും കോണ്‍ഗ്രസും ഡിഎംകെയും പിന്തുണയ്ക്കാനുള്ള വഴിയാണ് അദ്ദേഹം ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments