Sunday, November 10, 2024

HomeMain Storyയാത്ര പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല , കാശ്മീർ ജനത തന്നത് നിറഞ്ഞ സ്നേഹം: രാഹുല്‍ ഗാന്ധി

യാത്ര പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല , കാശ്മീർ ജനത തന്നത് നിറഞ്ഞ സ്നേഹം: രാഹുല്‍ ഗാന്ധി

spot_img
spot_img

കാശ്മീരിലെ ജനങ്ങള്‍ തനിക്ക് തന്നത് ഹൃദയം കവിഞ്ഞ സ്‌നേഹമെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോയാത്രയുടെ സമാപനത്തില്‍ ജമ്മു കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോയാത്ര കാശ്മീരില്‍ എത്തിയപ്പോള്‍ തനിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹാത്മാഗാന്ധിയും തന്റെ കുടുംബവുമെല്ലാം പഠിപ്പിച്ചു തന്നത് എന്നും പോരാടാനാണ്.  കാശ്മീരിലെ ജനങ്ങള്‍ ഹൃദയം നിറഞ്ഞൊഴുകുന്ന സ്‌നേഹത്തോടെയാണ് തന്നെ സ്വാഗതം ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച്‌ പദയാത്ര നടത്തുക എന്നത് ഒരു പ്രശ്നമായി ഒരിക്കലും തോന്നിയിരുന്നില്ല. കോളേജ് കാലത്ത് കാലിന് പറ്റിയ പരിക്ക് യാത്രയുടെ ആദ്യഘട്ടത്തില്‍ പ്രശ്നം സൃഷ്ടിച്ചിരുന്നു. അതോടെ എന്‍്റെ മനസ്സിലെ അഹങ്കാരം ഇല്ലാതെയായി. ഈ യാത്ര പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നാണ് കരുതിയത്. എന്നാല്‍ അനേകായിരം പേര്‍ ഒപ്പം ചേര്‍ന്നത് വലിയ ഉത്തേജനമായി മാറി.

യാത്രക്കിടെ ഒരുപാട് പേരെ കണ്ടുമുട്ടി. എത്രയോ സ്ത്രീകള്‍ കരഞ്ഞു കൊണ്ട് തങ്ങള്‍ നേരിട്ട പീഡനാനുഭവങ്ങള്‍ പങ്കുവച്ചു. അങ്ങനെ നിരവധി അനുഭവങ്ങളുള്ള മനുഷ്യരും സംഭവങ്ങളും ഈ രാജ്യത്തുണ്ട്. 

ബിജെപിയിലെ ഒരു നേതാവിനും ഇതുപോലെ യാത്ര നടത്താൻ ആകില്ല. കാരണം അവർക്ക് ഭയമാണ്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം പോലൊരു സാഹചര്യമോ ആ വേദനയോ നരേന്ദ്രമോദിക്കോ അമിത് ഷാക്കോ അജിത് ഡോവലിനോ മനസ്സിലാകില്ല. എന്നാൽ കശ്മീരിലെ ജനങ്ങൾക്കും സൈനികർക്കും അത് മനസ്സിലാകും. പുൽവാമയിലെ വീരമൃത്യു വരിച്ച സൈനികരുടെ കുഞ്ഞുങ്ങളുടെ വേദന എനിക്ക് മനസ്സിലാകും. എന്റെ ഈ യാത്രയുടെ ലക്ഷ്യം എന്താണെന്ന് പലരും ചോദിച്ചു? ഒരൊറ്റ ലക്ഷ്യമേയുള്ളൂ വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കുക….. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആശയങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഈ ആശയങ്ങൾ രക്ഷിക്കാനാണ് പോരാടുന്നത്. താൻ പോരാടുന്നത് കോൺഗ്രസ് പ്രവർത്തകർക്ക് വേണ്ടിയല്ല രാജ്യത്തിനായാണ് ഇന്ത്യ സ്നേഹത്തിന്റെ രാജ്യമാണ്.

ശ്രീനഗറിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയായിരുന്നു ജോഡോയാത്രയുടെ സമാപന ചടങ്ങ് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments