Thursday, January 23, 2025

HomeMain Storyഗാസാ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം: ഇനി സര്‍ക്കാര്‍ തീരുമാനിക്കും

ഗാസാ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം: ഇനി സര്‍ക്കാര്‍ തീരുമാനിക്കും

spot_img
spot_img

ടെഹ്‌റാന്‍: ഗാസ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രായേല്‍ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം. ഇന്നു ചേര്‍ന്ന കാബിനറ്റാണ് അംഗീകാരം നല്കിയത്. ഇനി സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കുമെന്ന് റിപ്പോര്‍ട്ട്. കരാര്‍ പരിഗണിച്ച സുരക്ഷ ക്യാബിനറ്റ് അന്തിമ തീരുമാനം സര്‍ക്കാരിന് വിടുകയായിരുന്നു. ഞായറാഴ്ച ധാരണ നടപ്പാകാന്‍ ആണ് സാധ്യത. സുരക്ഷാ കാബിനറ്റിനു ശേഷം ചേരുന്ന സമ്പൂര്‍ണ ക്യാബിനറ്റും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കൈകൊണ്ടാല്‍ ഞായറാഴ്ച തന്നെ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യത്തിലാകും.

യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമായ ബന്ദി മോചനം നടപ്പാക്കാന്‍ ധാരണ സഹായിക്കും എന്നതാണ് പ്രധാന കാരണം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇസ്രായേല്‍ സര്‍ക്കാരിന്റേതാണ്. സുരക്ഷ ക്യാബിനറ്റ് ചേരുന്നത് നേരത്തേ ഇസ്രായേല്‍ വൈകിച്ചിരുന്നു. ധാരണയുടെ രണ്ടാം ഘട്ടം സംബന്ധിച്ചായിരുന്നു ഇസ്രയേലിന്റെ വിയോജിപ്പ്.

ഈ ഘട്ടത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉള്ള പരിഹാരം സംബന്ധിച്ച് ഉറപ്പ് കിട്ടിയതയാണ് സൂചന. ഇസ്രായേല്‍ സര്‍ക്കാരില്‍ ചില കക്ഷികള്‍ക്ക് വെടി നിര്‍ത്തല്‍ ധാരണയോടു യോജിപ്പില്ല. ഇത് സര്‍ക്കാര്‍ തീരുമാനത്തെ സ്വാധീനിക്കില്ല എന്നാണ് പ്രതീക്ഷ. അതേസമയം കരാര്‍ പ്രഖ്യാപിച്ച ശേഷം ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ 113 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments