Friday, November 22, 2024

HomeMain Storyഅഭിപ്രായ സര്‍വേയില്‍ ട്രംപിന് 43 ശതമാനം, ഡിസാന്റിസിനു 28, നിക്കി ഹേലിക്ക് 7

അഭിപ്രായ സര്‍വേയില്‍ ട്രംപിന് 43 ശതമാനം, ഡിസാന്റിസിനു 28, നിക്കി ഹേലിക്ക് 7

spot_img
spot_img

പി പി ചെറിയാൻ

വാഷിംഗ്ടണ്‍: ഫോക്‌സ് ന്യൂസ് സർവേയിൽ ട്രംപും ഡിസാന്റിസും മുന്നിൽ നിൽക്കുന്നു റിപ്പബ്ലിക്കന്‍ അഭിപ്രായ സര്‍വേയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണു മുന്‍തൂക്കം. മുഖ്യ എതിരാളിയാവാന്‍ സാധ്യത കല്‍പ്പിക്കുന്ന ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനേക്കാള്‍ 15 ശതമാനം അധികം പിന്തുണയാണ് ട്രംപിന് ലഭിച്ചത്.

നവംബറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ട്രംപിന് 43 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ പിന്തുണയാണ് ലഭിച്ചതെന്ന് ഫോക്‌സ് പറയുന്നു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസാന്റിസാണ് രണ്ടാം സ്ഥാനത്ത്, 28 ശതമാനം പിന്തുണ. അടുത്തിടെ പുറത്തു വന്ന സര്‍വേകളെല്ലാം ഡിസാന്റിസിന് ട്രംപിനു മേല്‍ ലീഡ് പ്രവചിച്ചിരുന്നു. മുന്‍ പ്രസിഡന്റിന് ആശ്വാസം പകരുന്ന സര്‍വേയാണ് ഈ വാരം പുറത്തിറങ്ങിയിരിക്കുന്നത്.

മല്‍സരിക്കാന്‍ സാധ്യതയുള്ള 15 റിപ്പബ്ലിക്കന്‍ നേതാക്കളുടെ പേരുകളാണ് ഫോക്‌സ് മുന്നോട്ടു വെച്ചത്. ഈ മാസം ആദ്യ പ്രചാരണം ആരംഭിച്ച യുഎന്നിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലിക്ക് 7 ശതമാനം വോട്ടര്‍മാരുടെ മാത്രം പിന്തുണയാണ് ലഭിച്ചത്. മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും 7 ശതമാനം പിന്തുണ കിട്ടി. മല്‍സരിക്കുന്നുണ്ടോയെന്ന് പെന്‍സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബട്ടിന് രണ്ട് ശതമാനം മാത്രം പിന്തുണയാണ് കിട്ടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments