Saturday, July 27, 2024

HomeMain Storyസൗത്ത് കരോലിന പ്രൈമറി ജയിക്കാൻ സകല അടവുകളും പയറ്റി നിക്കി ഹേലി

സൗത്ത് കരോലിന പ്രൈമറി ജയിക്കാൻ സകല അടവുകളും പയറ്റി നിക്കി ഹേലി

spot_img
spot_img

പി.പി ചെറിയാൻ

വാഷിംഗ്ടൺ, ഡിസി (ഐഎഎൻഎസ്):സൗത്ത് കരോലിന പ്രൈമറി ജയിക്കാൻ സകല അടവുകളും പയറ്റി നിക്കി ഹേലി .റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയും യുഎന്നിലെ മുൻ യുഎസ് അംബാസഡറും സൗത്ത് കരോലിന മുൻ ഗവർണറുമായ നിക്കി ഹേലി മത്സരത്തിൽ നിന്ന് പിന്മാറുന്നില്ലെന്നും “രാജ്യത്തിൻ്റെ ഭാവി അപകടത്തിലായിരിക്കുന്നുവെന്നും സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിൽ നടന്ന “സ്റ്റേറ്റ് ഓഫ് ദി റേസ്” പ്രസംഗത്തിലാണ് ഹാലി ഫെബ്രുവരി 20 ന് പരാമർശം നടത്തിയത്. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ സ്വന്തം തട്ടകത്തിൽ തന്നെ വെല്ലുവിളിക്കാന്നാണ് ഹേലി,ശ്രമിക്കുന്നത്

“സൗത്ത് കരോലിനയിൽ ഫെബ്രുവരി 24 നാണു വോട്ടെടുപ്പ് നടക്കുന്നത് . എന്നാൽ ഞായറാഴ്ചയും ഞാൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുണ്ടാകും . ഞാൻ എവിടെയും പോകുന്നില്ല, ”അവൾ കൂട്ടിച്ചേർത്തു.

അയോവ, ന്യൂ ഹാംഷെയർ, നെവാഡ എന്നിവിടങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപ് വിജയിച്ചു, പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനിയാകാനുള്ള വ്യക്തമായ മുൻനിര റണ്ണർ എന്ന പദവി ഉറപ്പിച്ചു.

“അമേരിക്കയ്ക്ക് അടിയന്തിരമായി, ഒരു ഐക്യം ആവശ്യമായി വരുന്ന” സമയത്ത്.റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ട്രംപും പ്രസിഡൻ്റ് ജോ ബൈഡനും ജനങ്ങളെ പരസ്പരം എതിർക്കുകയും രാജ്യത്തെ വിഭജിക്കുകയും ചെയ്തുവെന്ന് ഹേലി ആരോപിച്ചു,
ശക്തവും അഭിമാനവുമുള്ള ഒരു രാജ്യം പുനഃസ്ഥാപിക്കുന്നതിനായി ഞാൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. അതുകൊണ്ടാണ് സൗത്ത് കരോലിനയിലെ വോട്ടെടുപ്പിന് ശേഷവും ഞാൻ മത്സരത്തിൽ തുടരുക,” അവർ കൂട്ടിച്ചേർത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments