Saturday, September 7, 2024

HomeNewsKeralaസിപിഐ സ്ഥാനാര്‍ഥികളില്‍ ധാരണയായി, തിരുവനന്തപുരത്തു പന്ന്യന്‍, പ്രഖ്യാപനം ഉടന്‍

സിപിഐ സ്ഥാനാര്‍ഥികളില്‍ ധാരണയായി, തിരുവനന്തപുരത്തു പന്ന്യന്‍, പ്രഖ്യാപനം ഉടന്‍

spot_img
spot_img

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സിപിഐ ജില്ലാ കൗണ്‍സിലുകള്‍ നാളെ യോഗം ചേരും. സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് നിര്‍ദേശം. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി.

തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. ഓരോ മണ്ഡലത്തിലും മൂന്നുപേരുടെ സാധ്യതാ പട്ടിക തയാറാക്കി നല്‍കാന്‍ എക്‌സിക്യൂട്ടീവ് നിര്‍ദേശിച്ചു. 26നു ചേരുന്ന സംസ്ഥാന നേതൃയോഗങ്ങള്‍ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും.

തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കും. മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്ന പന്ന്യന്‍, മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതോടെ തീരുമാനം മാറ്റി. പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തിയിരുന്നു. 2009 മുതല്‍ കൈവിട്ടുപോയ മണ്ഡലം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments