ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ പ്രതിരോധ രംഗത്തെ സഹകരണം സംബന്ധിച്ച് ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും സൈനിക സാമഗ്രികൾ വാങ്ങുന്നതോ സാങ്കേതികവിദ്യ കൈമാറുന്നതോ സംബന്ധിച്ച വാണിജ്യ ഇടപാടുകൾ കാര്യമായി ഉണ്ടായില്ല.
നാവിക സേന ഇപ്പോൾ തന്നെ ഉപയോഗിക്കുന്ന പി; 8ഐ എന്ന നിരീക്ഷണ വിമാനങ്ങൾ ആറെണ്ണം കൂടി വാങ്ങുന്നതാണ് ഉറപ്പായ ഇടപാട്. : ജാവലിൻ, സ്ട്രൈക്കർ മിസൈലുകൾ വാ ‘ങ്ങുന്നതു സംബന്ധിച്ച ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുമെന്നാണു മറ്റൊന്ന്. ബാക്കി യുള്ളവയിൽ സഹകരണം മുന്നോട്ടുകൊ ണ്ടുപോകുമെന്നല്ലാതെ വ്യക്‌തമായ വാണി ജ്യ ഇടപാടുകൾ നടന്നതായി സൂചനയില്ല. ആറാം തലമുറ പോർവിമാനമായി വാ ഴ്ത്തപ്പെടുന്ന എഫ്-35 സംബന്ധിച്ച പ്രഖ്യാ പനങ്ങൾ, അതിൽ ഇന്ത്യയ്ക്കുള്ള താൽപ ര്യം പ്രകടിപ്പിക്കുക മാത്രമാണ്. നിരീക്ഷണ വിമാനങ്ങളിൽനിന്നു വ്യത്യസ്‌തമായി പോർ വിമാനങ്ങൾ അൻപതും നൂറും കണക്കിലാണ് ആവശ്യമെന്നതിനാൽ അവയുടെ സാ ങ്കേതികവിദ്യയും കഴിയുമെങ്കിൽ ഇന്ത്യയിൽ അവ നിർമിക്കാനുള്ള ലൈസൻസും ഇന്ത്യ ആവശ്യപ്പെടാറുണ്ട്.
അവ കൈമാറാൻ യൂ എസ് തയാറാകാത്തതുകൊണ്ടാണ് ഇന്ത്യ ഇതുവരെ വാങ്ങാത്തത്.എഫ്-35-ന്റെ കാര്യത്തിലും നയ മാറ്റമു ണ്ടെന്നു സൂചനയില്ല. രണ്ടു പതിറ്റാണ്ടു മുൻപ് വിഖ്യാതമായ എഫ്-16, എഫ്-18 പോർവിമാനങ്ങൾ നൽകാൻ യുഎസ് തയാ റായിട്ടും ഇന്ത്യ അതു നിരാകരിച്ച് 10 കൊ ല്ലം മുൻപു ഫ്രാൻസിൻ്റെ റഫാൽ വാങ്ങിയ തിന് ഒരു കാരണം ഇതുതന്നെ. നിർമാണ ലൈസൻസ് ലഭിച്ചില്ലെങ്കിലും വിമാനത്തി ന്റെ പല സാങ്കേതികവിദ്യകളും കൈമാറാൻ ഫ്രാൻസ് തയാറായി. ഇക്കൊല്ലം ഒപ്പിടാനു ള്ള യുഎസ്-ഇന്ത്യ പ്രതിരോധ സഹകര ണം സംബന്ധിച്ച പ്രഖ്യാപനമാണ് മറ്റൊന്ന്. നിലവിലുള്ള സഹകരണധാരണ പുതു ക്കുക മാത്രമാണിത്.