കൊച്ചി: നടന്‍ ബാല ആശുപത്രിയില്‍. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവിലാണ് ബാല കഴിയുന്നത് എന്നാണ് വിവരം.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ പ്രവേശിപ്പിച്ചത്. കരള്‍രോഗത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പും ബാല ആശുപത്രിയിലെത്തി ചികിത്സ തേടി എത്തിയിരുന്നു.
ബാല വളരെ ഗുരുതരാവസ്ഥയില്‍ അമൃത ആശുപത്രിയില്‍ അഡ്മിറ്റാണ് എന്നാണ് യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പറയുന്നത്. മിനിഞ്ഞാന്നും ബാലയെ കണ്ടിരുന്നു എന്നും കഴിഞ്ഞ ദിവസങ്ങളിലൊക്കെ ബാലയുമായി സംസാരിച്ചിരുന്നു എന്നും സൂരജ് പാലാക്കാരന്‍ പറയുന്നു.
ബാല ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല എന്നും സൂരജ് പാലാക്കാരന്‍ പറയുന്നു. കരള്‍ സംബന്ധമായ രോഗത്തെ കൂടാതെ ഹൃദയത്തിലും പ്രശ്നമുണ്ട് എന്നാണ് സൂരജ് പറയുന്നത്. ബാല അബോധാവസ്ഥയിലാണ് ഉള്ളത് എന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.
ബാലക്ക് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും എന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ ആശുപത്രിയിലെത്തും എന്നാണ് വിവരം.
ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത്. കഴിഞ്ഞ ദിവസം നടി മോളി കണ്ണമാലിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ പണം നല്‍കി സഹായിച്ചത് ബാലയായിരുന്നു. ഈ വാര്‍ത്ത വലിയ രീതിയില്‍ വൈറലായിരുന്നു.
അടുത്തിടെ ചില വിവാദങ്ങളിലും ബാല ഉള്‍പ്പെട്ടിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ തനിക്ക് അര്‍ഹമായ പ്രതിഫലം തന്നില്ല എന്ന് ആരോപിച്ച് ബാലം രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദത്തിന് വഴി തെളിക്കുകയും ചെയ്തിരുന്നു. 2002 ല്‍ മുച്ച് എന്ന തെലുങ്ക് സിനിമയിലൂടെ ആണ് ബാല അഭിനയജീവിതം ആരംഭിച്ചത്.
പിന്നീട് തമിഴിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചു. കളഭം, വേനല്‍മരം തുടങ്ങി നിരവധി സിനിമകളില്‍ നായകനായി. ബിഗ് ബിയിലെ മുരുകന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സൗണ്ട് ഓഫ് ബൂട്ട്, വീരം, ഹീറോ, പുതിയ മുഖം, ലൂസിഫര്‍, എന്ന് നിന്റെ മൊയ്തീന്‍, പുലിമുരുഗന്‍, ഷെഫീക്കിന്റെ സന്തോഷം എന്നിവയില്‍ ശ്രദ്ധേയ വേഷം ലഭിച്ചു.
ഹിറ്റ്ലിസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. തമിഴില്‍ അന്‍പ് ആണ് ആദ്യ ചിത്രം. അണ്ണാത്തെയില്‍ ശ്രദ്ധേയ വേഷം ലഭിച്ചു. അമ്പതോളം ചിത്രങ്ങളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട്.