Sunday, March 26, 2023

HomeMain Storyലോക വനിതാ ദിനത്തില്‍ ആദ്യമായി നാഗാലാന്റില്‍ ഒരു വനിതാ മന്ത്രി

ലോക വനിതാ ദിനത്തില്‍ ആദ്യമായി നാഗാലാന്റില്‍ ഒരു വനിതാ മന്ത്രി

spot_img
spot_img

ഗുവാഹത്തി: ഈ വനിതാ ദിനം പിറന്നപ്പോള്‍ നാഗാലാന്റ് സാക്ഷിയായത് ഒരു വനിതാ മന്ത്രിയെന്ന പുതിയ അനുഭവത്തിനാണ്. മാര്‍ച്ച് ഏഴിന് നാഗാലാന്റില്‍ നിഫുയു റിയോയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭക്കൊപ്പം സല്‍ഹൗതുവാനോ ക്രൂസേ മന്ത്രി പദവിയിലെത്തി. 12 അംഗ മന്ത്രിസഭയില്‍ ഏക വനിതാ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ 51 കാരിയായ ക്രൂസിനും എന്‍ഡിപിപിക്കും അഭിമാനിക്കാനുള്ള നിമിഷമായിരുന്നു.

തുടര്‍ന്ന് ക്രൂസേ നടത്തിയ പ്രതികരണവും പ്രസക്തമാണ്. ”എന്നില്‍ നിക്ഷിപ്തമായിരിക്കുന്നത് വലിയ ചുമതലയാണ്. പ്രത്യേകിച്ചും ഏക വനിതാ മന്ത്രിയെന്ന നിലയില്‍. ധൈര്യശാലികളും ആത്മാര്‍ത്ഥതയും കഠിനാധ്വാനികളും ആയിരിക്കാന്‍ സ്ത്രീകളെ പ്രാപ്തമാക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും, അതിലൂടെ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും ഇതുവരെ നേടിയിട്ടില്ലാത്തതെല്ലാം നേടാനും കഴിയും…” എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് ക്രൂസേ പറഞ്ഞത്.

രണ്ട് പതിറ്റാണ്ടായി വിവിധ എന്‍ജിഒകളുടെ കീഴില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തി വരുന്ന ക്രൂസേ വെസ്റ്റേണ്‍ അംഗാമിയില്‍ നിന്നും വെറും 7 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്രൂസേയ്ക്ക് മുന്നിലുണ്ടായിരുന്നത് കടുത്ത വെല്ലുവിളികളായിരുന്നു. പ്രത്യേകിച്ചും തന്റെ പങ്കാളി മരണപ്പെട്ട സാഹചര്യത്തില്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയെന്നത് പ്രയാസകരമെന്ന് കര്‍സ് പറയുന്നു.

”പുരുഷാധിപത്യ ചിന്തപേറുന്ന നാഗാലാന്റില്‍ ഒരു സ്ത്രീയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി…” ക്രൂസേ പറഞ്ഞു. നാഗാലാന്റില്‍ ഇത്തവണ രണ്ട് വനിതകളാണ് ആദ്യമായി നിയസഭയിലേക്കെത്തുന്നത്. കര്‍സേയ്ക്ക് പുറമേ എന്‍ഡിപിപിയെ പ്രതിനീധികരിച്ച് മത്സരിച്ച ഹെകനി ജകലുവാണ് വിജയിച്ച രണ്ടാമത്തെ വനിത.

1963 ല്‍ സംസ്ഥാന പദവി ലഭിച്ചതിന് ശേഷം നാഗാലാന്റിന് ആകെ അവകാശപ്പെടാനുള്ളത് രണ്ട് വനിതാ എംപിമാരെയാണ്. യുഡിപിയുടെ റാനോ എം ഷയിസയും ബിജെപിയുടെ എസ് ഫാങ്നോണ്‍ കൊന്യാകും. അതേസമയം നിയമസഭയിലേക്ക് രണ്ട് വനിതാ പ്രതിനിധികളെത്താന്‍ വീണ്ടും കാലം കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ഫെബ്രുവരി 27 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൂസേയും ഹെകനി ജകലുവും ചരിത്രത്തിലേക്ക് കാലെടുത്തുവെച്ചു.

183 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ രണ്ടുപേരുള്‍പ്പെടെ ആകെ നാല് പേര്‍ മാത്രമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ബിജെപിയേയും കോണ്‍ഗ്രസിനേയും പ്രതിനിധീകരിച്ചായിരുന്നു മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികള്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments