Friday, July 26, 2024

HomeMain Storyചരിത്രം ഡൊണാൾഡ് ട്രംപിനോട് കണക്കു ചോദിക്കുമെന്ന്  മൈക്ക് പെൻസ്

ചരിത്രം ഡൊണാൾഡ് ട്രംപിനോട് കണക്കു ചോദിക്കുമെന്ന്  മൈക്ക് പെൻസ്

spot_img
spot_img

പി പി ചെറിയാൻ  
വാഷിംഗ്‌ടൺ ഡി സി : 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിൽ നടന്ന കലാപത്തിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പങ്കിനെ മുൻ വൈസ് പ്രസിഡന്റ്  പെൻസ് രൂക്ഷമായി വിമർശിച്ചു, ചരിത്രം ഡൊണാൾഡ് ട്രംപിനോട് കണക്കു ചോദിക്കുമെന്ന്  മൈക്ക് പെൻസ് പറഞ്ഞു.അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നാമനിർദ്ദേശത്തിനുവേണ്ടിയുള്ള  പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ ഇരുവരും തമ്മിലുള്ള ഭിന്നത വർധിപ്പിക്കുകയാണ് .

പ്രസിഡന്റ് ട്രംപ് തികച്ചും തെറ്റാണ് ചെയ്തത് , ശനിയാഴ്ച “രാഷ്ട്രീയക്കാരും പത്രപ്രവർത്തകരും പങ്കെടുത്ത വാർഷിക വൈറ്റ്-ടൈ ഗ്രിഡിറോൺ ഡിന്നറിനിടയിൽ നടത്തിയ  പരാമർശത്തിനിടെയാണ്  പെൻസ് തന്റെ നിലപാട് വ്യക്തമാക്കിയത് . “തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എനിക്ക് അവകാശമില്ല. അദ്ദേഹത്തിന്റെ അശ്രദ്ധമായ നിർദേശങ്ങൾ  ആ ദിവസം എന്റെ കുടുംബത്തെയും ക്യാപിറ്റലിലെ എല്ലാവരെയും അപകടത്തിലാക്കിയെന്നും   മൈക്ക് പെൻസ് പറഞ്ഞു.

മുൻ പ്രസിഡന്റിനെ  നേരിടുന്നതിൽ നിന്ന് പലപ്പോഴും ഒഴിഞ്ഞുമാറിയ ഒരു കാലത്ത് വിശ്വസ്തനായ പെന്സിൽ നിന്നുള്ള ഏറ്റവും നിശിതമായ വിമര്ശനമായിരുന്നു ഇന്നത്തേത് . ട്രംപ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞുവെങ്കിലും ഇതുവരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാത്ത പെൻസ് ഒരു മത്സരത്തിനുള്ള  അടിത്തറ പാകുകയാണ്. “അമേരിക്കൻ പ്രസിഡന്റ് സ്വന്തം വൈസ് പ്രസിഡന്റിനെ വേട്ടയാടുകയും  ഒരു ജനക്കൂട്ടത്തെ ആക്രമണത്തിനു പ്രകോപിപ്പിക്കുകയും ചെയ്തുവെന്ന് ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മിറ്റി അതിന്റെ അന്തിമ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2021 ജനുവരി 6-ന് മുമ്പുള്ള ദിവസങ്ങളിൽ, ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കാൻ ട്രംപ് പെൻസിനെ സമ്മർദ്ദത്തിലാക്കിയെങ്കിലും പെൻസ് വിസമ്മതിക്കുകയായിരുന്നു , കലാപകാരികൾ ക്യാപിറ്റലിൽ ഇരച്ചുകയറിയപ്പോൾ, “മൈക്ക് പെൻസിനെ തൂക്കിക്കൊല്ലണമെന്നും ” ചിലർ ആക്രോശിച്ചിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments