Saturday, July 27, 2024

HomeMain Storyസ്വര്‍ണക്കടത്തിലും രാജ്യത്ത് ഒന്നാമത് കേരളം!

സ്വര്‍ണക്കടത്തിലും രാജ്യത്ത് ഒന്നാമത് കേരളം!

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കള്ളക്കടത്തുസ്വര്‍ണം പിടിക്കുന്നതു കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ധനമന്ത്രാലയ റിപ്പോര്‍ട്ട്‌. 2,154.58 കിലോഗ്രാം സ്വര്‍ണമാണു രാജ്യത്ത് 2021ല്‍ പിടിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം അത്‌ 2,383.38 കിലോഗ്രാമായി. ഈ വര്‍ഷം ആദ്യ 2 മാസം 916.37 കിലോഗ്രാം സ്വര്‍ണം പിടികൂടി.

കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 755.81 കിലോഗ്രാം സ്വര്‍ണം പിടികൂടി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇത്‌ 586.95 കിലോഗ്രാം ആയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ രാജ്യത്ത്‌ 2021ല്‍ 2,445 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്‌. കഴിഞ്ഞവര്‍ഷം ഇത്‌ 3,982 ആയി.

കേരളത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1,035 കേസുകളുണ്ടായി.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 3 സ്വര്‍ണക്കടത്തുകേസുകളില്‍ അന്വേഷണം നടത്തി കുറ്റപ്രതം സമര്‍പ്പിച്ചിട്ടുണ്ട്‌.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments