തിരുവനന്തപുരം: കേരളാ സര്‍വകലാശാല യുവജനോത്സവത്തില്‍ മാര്‍ഗം കളിവിധികര്‍ത്താക്കള്‍ കോഴ വാങ്ങിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി മത്സരങ്ങളിലെ വിധിനിര്‍ണയം നടത്തിയെന്നാണ് ആരോപണം. ഷാജി, സിബിന്‍, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് സര്‍വകലാശാല ചെയര്‍മാന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.്.ഇന്നലെ മൂന്നാം വേദിയായ യൂണിവേഴ്സിറ്റി കോളജില്‍ നടന്ന മാര്‍ഗം കളി മത്സരത്തിനിടെ കോഴ വാങ്ങിയെന്നാണ് പരാതി. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ കോഴ വാങ്ങിയിട്ടില്ലെന്നാണ് വിധികര്‍ത്താക്കള്‍ പറയുന്നത്. തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. താല്‍ക്കാലികമായി നിര്‍ത്തിവെച്ച കലോത്സവം വൈകുന്നേരമാണ് പുനരാരംഭിച്ചത്.