Thursday, May 23, 2024

HomeMain Storyധരംശാല ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

ധരംശാല ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

spot_img
spot_img

ധരംശാല: ക്യാപ്റ്റന്‍ ജോ റൂട്ട് തീര്‍ത്ത പ്രതിരോധക്കോട്ട് തകര്‍ത്തെറിഞ്ഞ് ധരംശാല ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിംഗ്‌സിനും 64 റണ്‍സിനും പരാജയപ്പെടുത്തിയാണ് ആതിഥേയര്‍ ആധിപത്യം സ്ഥാപിച്ചത്. ഇതോടെ അഞ്ചു മത്സരങ്ങള്‍ ഉള്‍പ്പെട്ട ടെസ്റ്റ് പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി . ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 218 റണ്‍സില്‍ പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 477 റണ്‍സ് സ്വന്തമാക്കി. ഇതോടെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 259 റണ്‍സ് ലീഡ് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി84 റണ്‍സെടുത്ത ജോ റൂട്ടും 39 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയും മാത്രമാണ് പിടിച്ചു നിന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 195 റണ്‍സ് എടുക്കുന്നതിനിടെ ഓള്‍ ഔട്ടായി. അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആര്‍. അശ്വിന്‍ ആണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ജസ്പ്രിത്് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments