Sunday, June 16, 2024

HomeMain Storyകേരളാ ബ്ലാസറ്റേഴ്‌സിനു പുതിയ പരിശീലകന്‍; സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറേ കൊമ്പന്‍മാരെ ഒരുക്കും

കേരളാ ബ്ലാസറ്റേഴ്‌സിനു പുതിയ പരിശീലകന്‍; സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറേ കൊമ്പന്‍മാരെ ഒരുക്കും

spot_img
spot_img

കൊച്ചി:  കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബിന്റെ പരിശീലകനായി സ്വീഡിഷ് പരിശീലകന്‍ മിക്കേല്‍ സ്റ്റാറേയെ  നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. മിക്കേല്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി വരും.  48 കാരനായ  സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പുവെച്ചത്.
സ്വീഡിഷ് ക്ലബായ വാസ്ബി യൂണൈറ്റഡിലൂടെ പരിശീലകരംഗപ്രവേശനം നയടത്തിയ  സ്റ്റാറേ 2009ല്‍ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി . എഐകെയ്ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓള്‍സ്വെന്‍സ്‌കാന്‍ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെന്‍സ്‌ക കപ്പന്‍, സൂപ്പര്‍കുപെന്‍ എന്നിവ നേടിയതും ഐഎഫ്കെ ഗോട്ടെബര്‍ഗിനൊപ്പം സ്വെന്‍സ്‌ക കപ്പന്‍ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്.

നാനൂറോളം മത്സര പരിചയ സമ്പത്തുള്ള  സ്റ്റാറേ സ്വീഡന്‍, ചൈന,നോര്‍വേ,അമേരിക്ക, തായ്ലന്‍ഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്കെ ഗോട്ടെബര്‍ഗ്, ഡാലിയന്‍ യിഫാംഗ്, ബികെ ഹാക്കന്‍, സാന്‍ ജോസ് എര്‍ത്ത്ക്വേക്ക്സ്, സാര്‍പ്സ്ബോര്‍ഗ് 08, സര്‍പ്സ്ബോര്‍ഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് മിക്കേല്‍ സ്റ്റാറേ പരിശീലിപ്പിച്ചത്.

മാനേജ്മെന്റുമായുള്ള പ്രചോദനാത്മകവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്  മൈക്കല്‍ സ്റ്റാറേ പറഞ്ഞു.  ഇന്ത്യയില്‍ എത്തി എല്ലാവരെയും കാണാന്‍  ഞാന്‍ ആഗ്രഹിക്കുന്നു കൂടാതെ ഒത്തൊരുമിച്ചു ചില മഹത്തായ കാര്യങ്ങള്‍ ചെയ്യുവാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു, സ്റ്റാറേ കൂട്ടിച്ചേര്‍ത്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments