Sunday, June 16, 2024

HomeNewsIndiaമഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നാലു മരണം

മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; നാലു മരണം

spot_img
spot_img

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്ലിയിലെ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം. നാലു മരണം റിപ്പോര്‍ട്ട് ചെയ്തു. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിക്കുള്ളില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായി സൂചനയുണണ്ട്. പ്രദേശത്ത് തുടര്‍ച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികള്‍ പറയുന്നത്. അഗ്‌നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.ഡോംബിവ്ലി എംഐഡിസി (മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍) സമുച്ചയത്തിന്റെ രണ്ടാം ഘട്ടത്തിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സംഭവം. ആംബര്‍ കെമിക്കല്‍ കമ്പനിയുടെ നാല് ബോയിലറുകള്‍ പൊട്ടിത്തെറിച്ചത് വന്‍ തീപിടുത്തത്തിന് കാരണമായി.തീപിടിത്തത്തെ തുടര്‍ന്ന് രാസവസ്തുക്കള്‍ അടങ്ങിയ ഡ്രമ്മുകള്‍ പൊട്ടി സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകളും തകര്‍ന്നു. സമീപത്തെ വീടുകളിലേക്കും തീ പടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് പുക ഉയരുന്നത് കിലോമീറ്ററുകള്‍ അകലെ നിന്ന് കാണാമായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments