Sunday, June 16, 2024

HomeCrimeടൊറന്റോയില്‍ അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; മകന്‍ കുറ്റക്കാരന്‍

ടൊറന്റോയില്‍ അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; മകന്‍ കുറ്റക്കാരന്‍

spot_img
spot_img

ടൊറന്റോ: അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ മകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2022ലാണ് ഡാളസ് ലി (23) വാക്കുതര്‍ക്കത്തിനിടയില്‍ അമ്മ ടിയാന്‍ ലിയെ (46) കൊലപെടുത്തിയത്.

2022 മാര്‍ച്ചിലാണ് സംഭവം. ലെസ്ലീവില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഇരുവരും തമ്മില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. തുടര്‍ന്ന് പ്രതി ശരീരാവശിഷ്ടങ്ങള്‍ ഈസ്റ്റേണ്‍ അവന്യൂവിലെ മാലിന്യമിടുന്നിടത്ത് നിക്ഷേപിച്ചു. ടൊറന്റോയില്‍ നടന്ന വിചാരണയില്‍ ആദ്യം പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍ ലീക്ക് മാനസിക പ്രശ്‌നമുണ്ടെന്നും അമ്മ ഇയാളെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ലീയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അമ്മയെ കൊല്ലുമ്പോള്‍ ലീയ്ക്ക് പിടിഎസ്ഡിയും വിഷാദരോഗവും ഉണ്ടായിരുന്നുവെന്നും അതിനും കൊലപാതകത്തിന് ഒരു പങ്കുണ്ടെന്നും യൂത്ത്‌ഡെയ്ല്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ സൈക്യാട്രിസ്റ്റായ ഡോ. മിതേഷ് പട്ടേല്‍ പറഞ്ഞു.

അതേസമയം, കൊലപാതകത്തിന് മുമ്പ് ഇത്തരത്തില്‍ പിടിഎസ്ഡിയും വിഷാദരോഗവും ഉണ്ടായിരുന്നുവെന്നതിന് മതിയായ തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അമ്മയോടുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും അസുഖങ്ങളൊന്നും കൊലപാതകത്തിലേക്ക് നയിച്ചിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. കൊലപാതക കുറ്റം തെളിഞ്ഞാല്‍ ലീയിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments