Sunday, June 16, 2024

HomeWorldഓസ്‌ട്രേലിയയില്‍ മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഓസ്‌ട്രേലിയയില്‍ മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

spot_img
spot_img

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. വിക്ടോറിയ നഗരത്തിലുള്ള കുട്ടിയിലാണ് പക്ഷിപ്പി സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരാള്‍ക്ക് ഓസ്‌ട്രേലിയയില്‍ പക്ഷിപ്പനി പിടിപെടുന്നത്.

പക്ഷിപ്പനി മനുഷ്യരില്‍ നിന്ന മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച കുട്ടി ഇതിനു മുമ്പ് ഇന്ത്യയിലേക്കും യാത്ര ചെയ്തിരുന്നു. തിരികെ എത്തിയതിനു പിന്നാലെ ഗുരുതരമായ അണുബാധ ഉണ്ടായതായും ഏറെ നാളത്തെ ചികിത്സയ്്‌ക്കൊടുവിലാണ് കുട്ടി സുഖം പ്രാപിച്ചതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി .വിക്ടോറിയയില്‍ ഉളള കോഴിഫാമില്‍ കോഴികള്‍ ഒന്നടങ്കം ചത്തൊടുങ്ങിയതോടെ നടത്തിയ പരിശോധനയിലാണ് കോഴികളിലും പക്ഷികളിലും പക്ഷിപ്പനി കണ്ടെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments