കൊല്‍ക്കത്ത: ബാറ്റുകൊണ്ടും പന്തുകൊണ്ടും എതിരാളികളെ വിറപ്പിച്ച മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസഫ് പത്താന് രാഷ്ട്രീയ ക്രീസിലേക്ക്. ബംഗാളില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്ഥിയായാണഅ പോരാട്ടത്തിനിറങ്ങുന്നത്. പ്രധാന എതിരാളി കോണ്‍ഗ്രസിന്റെ ലോക്സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ 42 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ചടങ്ങിലാണ് യുസുഫ് പഠാന്റെ പേരും പ്രഖ്യാപിച്ചത്.
ക്രിക്കറ്റില്‍ നിന്നു രാഷ്ട്രീയത്തിലേക്ക് വന്ന താരങ്ങളുടെ പട്ടികയിലേക്കാണ് യുസുഫ് പഠാനും വരുന്നത്. മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി തൃണമൂല്‍ എംഎല്‍എയാണ്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്, മുന്‍ ഓപ്പണര്‍ നവ്ജോത് സിങ് സിദ്ദു എന്നിവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ക്രിക്കറ്റര്‍മാരാണ്. മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ബിജെപി ടിക്കറ്റില്‍ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായിരുന്നു.