കൊളംബോ: ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മന്ത്രിമാര്‍ രാജിവച്ചതിന് പിന്നാലെ താല്‍ക്കാലിക മന്ത്രിസഭ അധികാരമേറ്റു.
പുതിയ നാല് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതായി പ്രസിഡന്റ് ഗോട്ടബയ രജപക്സേ വ്യക്തമാക്കി.
മുന്‍ മന്ത്രിസഭയില്‍ നിന്ന് പ്രധാനമന്ത്രി മഹിന്ദ രജപക്സേ ഒഴികെ 26 മന്ത്രിമാര്‍ രാജിവച്ചിരുന്നു.
എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മഹിന്ദ രജപക്സേയും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഗോട്ടബയ രജപക്സേയും രാജിവച്ചില്ല. ശ്രീലങ്കയിലെ പ്രതിസന്ധികള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണം ഗോട്ടബയ രജപക്സേയും മഹിന്ദ രജപക്സേയും ആണെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
പാര്‍ലമെന്റില്‍ പ്രാതിനിധ്യം ഉള്ള എല്ലാ കക്ഷികള്‍ക്കും മന്ത്രിസഭയില്‍ ചേരാന്‍ അവസരം ലഭിക്കുമെന്നാണ് ഗോട്ടബയ രജപക്സേ വ്യക്തമാക്കിയിരുന്നത്
ആദ്യ ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്ത നാല് മന്ത്രിമാരാരില് രജപക്സെ കുടുംബത്തില്‍നിന്ന് ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
ധനമന്ത്രിയായിരുന്ന ബേസില്‍ രാജപക്സെയ്ക്കു സ്ഥാനം നഷ്ടമായി. നിയമ-പാര്‍ലമെന്ററി മന്ത്രിയായിരുന്ന അലി സബ്രിയാണ് പുതിയ ധനമന്ത്രി. ജി.എല്‍. പീരിസ് വിദേശകാര്യമന്ത്രിയായി തുടരും. ദിനേശ് ഗുണവര്‍ധന (വിദ്യാഭ്യാസം), ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോ (ഗതാഗതം) എന്നിവരാണ് ചുമതലയേറ്റ മറ്റു മന്ത്രിമാര്‍.