Sunday, June 1, 2025

HomeMain Storyകേരളത്തില്‍ ബിജെപിക്ക് സാധ്യത, മോദി മികച്ച നേതാവ്: മാര്‍ ജോര്‍ജ് ആലഞ്ചേരി

കേരളത്തില്‍ ബിജെപിക്ക് സാധ്യത, മോദി മികച്ച നേതാവ്: മാര്‍ ജോര്‍ജ് ആലഞ്ചേരി

spot_img
spot_img

കൊച്ചി: കേരളത്തില്‍ ബിജെപിക്ക് സാധ്യതയുണ്ടെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു.

നരേന്ദ്രമോദി മികച്ച നേതാവാണ്. ബിജെപി ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദിനാള്‍ നിലപാട് വ്യക്തമാക്കിയത്. ജനപിന്തുണ നേടുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ആരുമായും ഏറ്റുമുട്ടലിന് പോകാറില്ലെന്നും നേതൃത്വ പ്രാഗല്‍ഭ്യം കൊണ്ടാണ് വളരാന്‍ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രശംസ. മോദി രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിഛായ ഉയര്‍ത്തി. ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല. കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.

എന്നാല്‍ സഭയ്ക്ക് ഈ രീതിയില്‍ നിലപാട് ഇല്ലെന്ന് വിശദീകരിച്ച സഭ വക്താവ് ജനാധിപത്യ സംവിധാനത്തില്‍ രാജ്യത്തെ ഭരണാധികാരിയെ ബഹുമാനിക്കുന്ന സമീപനമാണ് സഭയുടേതെന്ന് വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments