Friday, May 9, 2025

HomeMain Storyഒഹായോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊലപ്പെട്ട സംഭവം: പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഒഹായോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊലപ്പെട്ട സംഭവം: പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

spot_img
spot_img

ഒഹായോ: ഇന്ത്യന്‍ വിദ്യാര്‍ഥി ഒഹായോയിലെ ഗ്യാസ് സ്റ്റേഷനില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമിക്കായി തിരച്ചില്‍. പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.

ആന്ധ്രപ്രദേശില്‍ നിന്നുള്ള വിദ്യാര്‍ഥി യുഎസില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒഹിയോയിലെ ഗ്യാസ് സ്റ്റേഷനു സമീപമാണ് വ്യാഴാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ 12.50ന് ഇരുപത്തിനാലുകാരനായ സയേഷ് വീര കൊല്ലപ്പെട്ടത്. മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്യുന്ന സയേഷ് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട് ടൈം ജോലി ചെയ്തുവരികയായിരുന്നു.

കൊളംബസ് പൊലീസ് എത്തിയാണ് വെടിയേറ്റ സയേഷ് വീരയെ ആശുപത്രിയില്‍ എത്തിച്ചത്. കൊലപാതകിയെന്നു സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സയേഷ് കൊല്ലപ്പെട്ടുവെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments