Thursday, March 28, 2024

HomeNewsKeralaമമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

spot_img
spot_img

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93) അന്തരിച്ചു. പരേതനായ പാണപറമ്ബില്‍ ഇസ്മയിലിന്റെ ഭാര്യയാണ്.

വാര്‍ധക്യ സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മറ്റു മക്കള്‍: നടന്‍ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്ബ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്കര്‍ സൗദാന്‍, മഖ്‌ബൂല്‍ സല്‍മാന്‍ എന്നിവര്‍ കൊച്ചുമക്കളാണ്.

ഖബറടക്കം വൈകീട്ട് നാലിന് ചെമ്ബ് മുസ്ലിം ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments