Sunday, June 1, 2025

HomeNewsKeralaസില്‍വര്‍ലൈന്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള പദ്ധതിയല്ലെന്ന് റെയില്‍വേ മന്ത്രി

സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള പദ്ധതിയല്ലെന്ന് റെയില്‍വേ മന്ത്രി

spot_img
spot_img

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള പദ്ധതിയല്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതി കേരളത്തില്‍ രാഷ്ട്രീയവിഷയമായതു വേദനിപ്പിച്ചു. കേന്ദ്രം കേരളത്തിന്റെ പദ്ധതിക്ക് എതിരല്ല. വികസനം വേഗത്തില്‍ വരണമെന്ന കാഴ്ചപ്പാടാണുള്ളത്. ഇക്കാര്യത്തില്‍ വിവേചനമില്ല. കേന്ദ്ര സര്‍ക്കാരിനു വ്യക്തമായ നിലപാടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇതുപോലൊരു പദ്ധതിക്ക് കിലോമീറ്ററിന് 200250 കോടി രൂപ വേണ്ടിവരും. കിലോമീറ്ററിനു 120 കോടിയാണു സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്നത്. അത് അറിവില്ലായ്മ കൊണ്ടല്ല, പദ്ധതി തുടങ്ങിക്കഴിഞ്ഞാല്‍ ചെലവ് ഉയര്‍ത്താമെന്നുദ്ദേശിച്ചാണ്. യാഥാര്‍ഥ്യബോധത്തോടെയുള്ള പദ്ധതിയല്ല സമര്‍പ്പിച്ചത്. പുതിയ ഡിപിആര്‍ (വിശദ പദ്ധതി റിപ്പോര്‍ട്ട്) സമര്‍പ്പിച്ചാല്‍ പരിശോധിക്കാം. എല്ലാ വശവും പരിശോധിച്ച ശേഷം തീരുമാനിക്കാം കേന്ദ്രമന്ത്രി പറഞ്ഞു.

സില്‍വര്‍ലൈനില്‍ വീതി കുറഞ്ഞ പാതയാണു വിഭാവനം ചെയ്തിരിക്കുന്നത്. രാജ്യത്താകെയുള്ള 70,000 കിലോമീറ്റര്‍ ബ്രോഡ്‌ഗേജ് നെറ്റ്വര്‍ക്കുമായി ഈ 500 കിലോമീറ്റര്‍ പാത സംയോജിപ്പിക്കാന്‍ ബുദ്ധിമുട്ടാകും. ഒറ്റപ്പെട്ട കോറിഡോറായി ഇതു മാറും. നിലവിലെ പാത മെച്ചപ്പെടുത്തിയാല്‍ കേരളത്തില്‍ ട്രെയിനിന്റെ വേഗം വര്‍ധിപ്പിക്കാനാകും.

കേരളത്തിനായി നന്നായി ഗൃഹപാഠം ചെയ്ത പദ്ധതികള്‍ കേന്ദ്രത്തിനുണ്ട്. പാത നവീകരണം, വേഗവും പാതകളും ഇരട്ടിപ്പിക്കല്‍, ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ പുതിയ വന്ദേഭാരത് ട്രെയിനുകള്‍ എന്നീ ലക്ഷ്യങ്ങള്‍ അതിവേഗം കൈവരിക്കാനാണു തീരുമാനം മന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments