Sunday, May 11, 2025

HomeMain Storyഡോര്‍ബെല്‍ അടിച്ചുകളിച്ച കുട്ടികളെ കൊലപ്പെടുത്തിയ സംഭവം: ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍

ഡോര്‍ബെല്‍ അടിച്ചുകളിച്ച കുട്ടികളെ കൊലപ്പെടുത്തിയ സംഭവം: ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍

spot_img
spot_img

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ വീട്ടിലെ ഡോര്‍ബെല്‍ അമര്‍ത്തിക്കളിച്ച മൂന്നു കൗമാരക്കാരെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്നു കണ്ടെത്തി. റിവര്‍സൈഡ് കൗണ്ടി നിവാസിയായ അനുരാഗ് ചന്ദ്രയെയാണ് (45) മൂന്ന് കൊലപാതകങ്ങളിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. 16 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.

2020 ജനുവരി 19നാണ് സംഭവം. ഒരു കൂട്ടം കൗമാരക്കാരായ ആണ്‍കുട്ടികള്‍ പ്രതിയുടെ വീടിന്റെ ഡോര്‍ ബെല്‍ അമര്‍ത്തിക്കളിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്. പിന്നാലെ കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ കാര്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ 18 വയസ്സുള്ള ഡ്രൈവറും 13 വയസ്സുള്ള രണ്ടുപേരും രക്ഷപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments