തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു നിന്നും പോരാട്ടത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം ഇന്നറിയാം. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ 204 സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികയാണ് സ്വീകരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നു വരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം.
സൂക്ഷ്മ പരിശോധ പൂര്‍ത്തിയായപ്പോള്‍ കോട്ടയത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ളത്. 14 പേര്
13 പേര് മത്സരരംഗത്തുള്ള തിരുവനന്തപുരവും കോഴിക്കോടുമാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടാമത്. ഏറ്റവും കുറവ് ആലത്തൂരിലാണ്. മന്ത്രി കെ രാധാകൃഷ്ണനും രമ്യ ഹരിദാസ് എംപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ആലത്തൂരില്‍ അഞ്ചുപേര്‍ മാത്രമാണ് മത്സരരംഗത്തുള്ളത്.