Monday, December 23, 2024

HomeMain Storyഅമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്ന സംഭവം: ആശങ്ക അറിയിച്ച് ഇന്ത്യ

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്ന സംഭവം: ആശങ്ക അറിയിച്ച് ഇന്ത്യ

spot_img
spot_img

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഇന്ത്യക്ക് വലിയ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വലിയ തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകുകയാണെന്നും നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ ഇന്ത്യക്ക് വലിയ ആശങ്കയുണ്ടെന്നും കൂടുതല്‍ നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്നും എസ് ജയശങ്കര്‍ ദില്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

യു എസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ കൂടുകയാണ്. പലര്‍ക്കും ദാരുണമായ മരണങ്ങള്‍ സംഭവിച്ചു. കേസുകള്‍ തമ്മില്‍ പരസ്പരം ബന്ധമില്ലെന്നും അതുകൊണ്ടുതന്നെ ആസുത്രിതമാണെന്ന് കരുതാനാകില്ലെന്നും എസ് ജയശങ്കര്‍ ചൂണ്ടികാട്ടി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശ രാജ്യങ്ങളില്‍ ആക്രമണത്തിന് ഇരയാകുന്നതില്‍ ഇന്ത്യക്ക് വലിയ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രി വിവരിച്ചു. ചില വിദ്യാര്‍ത്ഥികള്‍ വ്യക്തിപരമായ ചെറിയ പ്രശ്നങ്ങളുടെ പേരില്‍ കൊല്ലപ്പെട്ടെന്നും, മറ്റ് ചിലര്‍ അപകടങ്ങളിലാണ് മരണപ്പെട്ടെതെന്നും അദ്ദേഹം ചൂണ്ടികാട്ടി. വിദേശരാജ്യങ്ങളില്‍ അക്രമാസക്തമായ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ധനവ് വേദനാജനകമാണെന്നും ജയശങ്കര്‍ വിവരിച്ചു.

വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം വിവരിച്ചു. നിലവില്‍ എംബസികള്‍ കൃത്യതയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ ബന്ധപ്പെടാനും ജാഗ്രത പുലര്‍ത്താനും എംബസികള്‍ ശ്രദ്ധിക്കുമെന്നും ജയശങ്കര്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments