Sunday, May 19, 2024

HomeAmericaചിക്കാഗോ കെ. സി. എസ് യൂത്ത് ഫെസ്റ്റിവല്‍ മെയ് 11 ന്

ചിക്കാഗോ കെ. സി. എസ് യൂത്ത് ഫെസ്റ്റിവല്‍ മെയ് 11 ന്

spot_img
spot_img

ചിക്കാഗോ കെ. സി. എസ് ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ ഭാവനയും, സര്‍ഗ്ഗശേഷിയും, സമുദായ, സാമൂഹ്യ പ്രതിബദ്ധതയും പരിപോഷിപ്പിക്കുന്നതിനായി നടത്തിവരുന്ന യൂത്ത് ഫെസ്റ്റിവല്‍ അടുത്ത മാസം (മെയ് 11) പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ എട്ടു മുപ്പതു (8.30അങ) മുതല്‍ ഡെസ് പ്ലെയിന്‍സിലുള്ള കെ. സി. എസ് ക്‌നാനായ സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്.

5 വേദികളിലായി 27 ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. മെയ് 5 വരെ യൂത്ത് ഫെസ്റ്റിവലിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. യൂത്ത് ഫെസ്റ്റിവല്‍ന്റെ വിശദമായ വിവരങ്ങള്‍, നടപടി ക്രെമങ്ങള്‍ എന്നിവ വേേു:െ//സരരെവശരമഴീ.രീാ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

യൂത്ത് ഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിനായി ബിനു ഇടകരയില്‍ ചെയര്‍പേഴ്‌സണ്‍നും, ബെക്കി ഇടിയാലില്‍, ബിബി കല്ലിടുക്കില്‍, ജിനു പുന്നച്ചേരില്‍ എന്നീ കോര്‍ഡിനേറ്റേഴ്സിനേയും കൂടാതെ കെ. സി. എസ് എക്‌സിക്യൂട്ടീവ്‌സ് ആയ പ്രസിഡന്റ് ജെയിന്‍ മാക്കീല്‍, വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടില്‍, സെക്രട്ടറി സിബു കുളങ്ങര, ജോയിന്റ് സെക്രട്ടറി തോമസ്‌കുട്ടി തേക്കുംകാട്ടില്‍, ട്രെഷര്‍ ബിനോയ് കിഴക്കനടിയില്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 25 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു. യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്തു എല്ലാ മാതാപിതാക്കളും ദയവായി മെയ് 5നു മുന്‍പായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നും, പുഞ്ചിരി മത്സരം, പെയിന്റിംഗ്, ഡ്രോയിങ് തുടങ്ങിയ ഇനങ്ങളില്‍ മാത്രമേ തത്സമയ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുകയുള്ളുവെന്നും സംഘാടകര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments