Sunday, May 19, 2024

HomeNewsIndiaവിവാഹേതര ബന്ധമുണ്ടെന്ന സംശയം: യുവതി ഭര്‍ത്താവിനെ തിളച്ച വെള്ളമൊഴിച്ച് കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടു

വിവാഹേതര ബന്ധമുണ്ടെന്ന സംശയം: യുവതി ഭര്‍ത്താവിനെ തിളച്ച വെള്ളമൊഴിച്ച് കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടു

spot_img
spot_img

ലഖ്‌നോ: വിവാഹേതര ബന്ധമുണ്ടെന്ന സംശയം ആരോപിച്ച് ഭാര്യയും ഭാര്യയുടെ ബന്ധുക്കളും നടത്തിയ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഡിയോറയില്‍ നടന്ന സംഭവത്തില്‍ ആശിഷ് കുമാര്‍ റായ് എന്ന യുവാവിനാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ ഭാര്യ അമൃത റായ് അറസ്റ്റിലായിട്ടുണ്ട്.

യുവാവിന്റെ ദേഹത്തേക്ക് തിളച്ച വെള്ളമൊഴിച്ചാണ് ഭാര്യ ആക്രമിച്ചത്. പിന്നാലെ ഭാര്യയുടെ പിതാവ് യുവാവിനെ മര്‍ദിച്ചു. ഭാര്യയുടെ സഹോദരന്‍ ടെറസില്‍നിന്ന് താഴേക്ക് തള്ളിയിടുകയും ചെയ്തു.

സമീപത്തുണ്ടായിരുന്നവര്‍ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം മഹര്‍ഷി ദേവ്‌റഹ ബാബ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭാര്യയുടെ ആവശ്യപ്രകാരം ഇരുവരും ചേര്‍ന്ന് ഭാര്യവീട്ടില്‍ താമസിക്കാന്‍ ചെന്നു. ഭക്ഷണം കഴിച്ച് യുവാവ് ഉറങ്ങവെ രാത്രി ഭാര്യ എഴുന്നേറ്റ് അടുക്കളയിലെത്തി തിളപ്പിച്ച വെള്ളമെടുത്ത് കൊണ്ടുവന്ന് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments