Sunday, May 19, 2024

HomeNewsIndiaഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരിയെ മോചിപ്പിച്ചു: ആന്‍ ടെസാ ജോസഫ് നാട്ടിലെത്തി

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി ജീവനക്കാരിയെ മോചിപ്പിച്ചു: ആന്‍ ടെസാ ജോസഫ് നാട്ടിലെത്തി

spot_img
spot_img

ന്യൂഡല്‍ഹി: ഇറാനും ഇസ്രയേലും തമ്മില്‍ പോരു രൂക്ഷമായതിനെ തുടര്‍ന്ന് ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ജീവനക്കാരിയായിരുന്ന മലയാളി തിരിച്ചു നാട്ടിലെത്തി.തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍ ടെസ ജോസഫാ (21) ണ് നാട്ടില്‍ തിരിച്ചെത്തിയത് .എം.എസ്.സി ഏരീസസ് എന്ന കണ്ടെയ്നര്‍ കപ്പലിലെ സെയിലറായ ആന്‍ ടെസ കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.കൊച്ചി വിമാനത്താവളത്തിലെത്തിയ ആന്‍ ടെസയെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.ഒരു വര്‍ഷം മുന്‍പാണ് ആന്‍ ടെസ മുംബൈയിലെ എം.എസ്.സി ഷിപ്പിങ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ഒന്‍പത് മാസം മുന്‍പാണ് എം.എസ്.സി ഏരീസില്‍ പ്രവേശിച്ചത്. കഴിഞ്ഞ 13 നാണ്് ഇറാന്‍ സമുദ്ര അതിര്‍ത്തി കടന്നുവെന്ന കാരണത്താല്‍ കപ്പല്‍ പിടിച്ചെടുത്ത്.ആണ്‍ ടെസാ ഉള്‍പ്പെടെ 17 ഇന്ത്യാക്കാരാണ് കപ്പലിലുള്ളത്. മാനന്തവാടി സ്വദേശി പി.വി.ധനഷ് (32), െകോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments