Thursday, June 6, 2024

HomeNewsKeralaബാങ്കുകാര്‍ ജപ്തി നടപടിക്കെത്തിയപ്പോള്‍ സ്വയം തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

ബാങ്കുകാര്‍ ജപ്തി നടപടിക്കെത്തിയപ്പോള്‍ സ്വയം തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

spot_img
spot_img

നെടുങ്കണ്ടം: ബാങ്കുകാര്‍ വീട്ടില്‍ ജപ്തി നടപടിക്കെത്തിയപ്പോള്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്.

ഷീബ വീട് മറ്റൊരാളുടെ കൈയില്‍ നിന്നാണ് വാങ്ങിയത്. വീടിന്റെ മുന്‍ ഉടമവീട് പണയം വച്ച് സ്വകാര്യബാങ്കില്‍ പണം കടമെടുത്തിരുന്നു. 15 ലക്ഷം വായ്പയായി അടയ്ക്കാം എന്ന ഉറപ്പിലാണ് വീട് വാങ്ങിയത്. എന്നാല്‍ പിന്നീട് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് ജപ്തി ചെയ്യാനായി പൊലീസും ബാങ്ക് ജീവനക്കാരും എത്തിയതോടെ ഇവര്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.ഇവരെ രക്ഷിക്കുന്നതിനിടെ എസ്‌ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു.ഗ്രേഡ് എസ്‌ഐ ബിനോയി, വനിത സിവില്‍ ഓഫിസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments