Thursday, June 6, 2024

HomeMain Storyഒക്ടോബറിലെ ഹമാസ് ആക്രമണം; ഇസ്രയേൽ മിലിറ്ററി ഇൻ്റലിജൻസ് തലവൻ രാജിവച്ചു

ഒക്ടോബറിലെ ഹമാസ് ആക്രമണം; ഇസ്രയേൽ മിലിറ്ററി ഇൻ്റലിജൻസ് തലവൻ രാജിവച്ചു

spot_img
spot_img

ടെൽഅവീവ്: ഒക്ടോബറിൽ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി മാസങ്ങൾക്ക് ശേഷം ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറൽ അഹരോൺ ഹലിവ രാജിവെച്ചു. ഇസ്രയേൽ പ്രതിരോധ സേന ആണ് രാജിക്കാര്യം പുറത്തുവിട്ടത്.

രാജി അപേക്ഷ സൈനിക മേധാവി അംഗീകരിച്ചെന്നും സൈന്യം വ്യക്തമാക്കി .തന്റെ ഇന്റലിജൻസ് ഡയറക്ട‌റേറ്റിന്തങ്ങളുടെ ചുമതല നിറവേറ്റാൻ സാധിച്ചില്ലെന്നും അന്നു മുതൽ ഒക്ടോബർ ഏഴ് എന്ന കറുത്ത ദിനം തന്നോടൊപ്പം കൊണ്ടുനടക്കുകയാണെന്നും രാജി കത്തിൽ അദ്ദേഹം പറയുന്നു. ഹമാസിന്റെ ആക്രമണത്തെകുറിച്ച് ഒന്നിലധികം മുന്നറിയിപ്പുകൾ ഇസ്രയേൽ സൈന്യത്തിനും സൈനിക ഇന്റലിജൻസിനും ലഭിച്ചിരുന്നെങ്കിലും അവ അവഗണിക്കപ്പെട്ടെന്ന് നേരത്തെവിമർശനം ഉണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments