Sunday, May 19, 2024

HomeMain Storyയു.എസ് നിര്‍മിത യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നെന്ന് ആംനസ്റ്റി

യു.എസ് നിര്‍മിത യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നെന്ന് ആംനസ്റ്റി

spot_img
spot_img

ന്യൂയോര്‍ക്ക്: യു.എസ് നിര്‍മിത യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ ഫലസ്തീന്‍ ജനതക്കെതിരെ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ യു.എസ്.എ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഒബ്രിയന്‍. ഇസ്രയേലിലേക്ക് ആയുധങ്ങള്‍ അയക്കുന്നത് യു.എസ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആംനസ്റ്റി നടത്തിയ അ?ന്വേഷണത്തില്‍ ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ യുദ്ധക്കുറ്റം ചെയ്യുന്നതായി കണ്ടെത്തിയ കാര്യം ഒബ്രിയന്‍ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ സേനയ്ക്ക് 26.38 ബില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കാനുള്ള യു.എസ് ബില്ലിനെതിരെ വോട്ട് ചെയ്ത കോണ്‍ഗ്രസിലെ 37 അംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ഇസ്രായേലിന് അയണ്‍ ഡോം, മിസൈല്‍ സംവിധാനങ്ങളും മറ്റ് ആയുധങ്ങളും സംഭരിക്കുന്നതിനാണ് യു.എസ് സഹായം നല്‍കുന്നത്. ഇസ്രായേലിന് പുറമെ യുക്രെയ്ന്‍, തായ്വാന്‍ എന്നീ രാജ്യങ്ങള്‍ക്കും സൈനിക സഹായം കൈമാറും. മൊത്തം 9500 കോടിയുടെ സൈനിക സഹായം നല്‍കാനുള്ള ബില്ലാണ് യു.എസ് സെനറ്റ് പാസാക്കിയത്.

യുക്രെയിനാണ് ഏറ്റവും കൂടുതല്‍ വിഹിതം. റഷ്യയുമായി 790 ദിവസമായി യുദ്ധം തുടരുന്ന യുക്രെയിന് 61 ബില്യണ്‍ ഡോളറാണ് നല്‍കുക. ഗസ്സയില്‍ 201 ദിവസമായി മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിന് 2600 കോടി ഡോളര്‍ നല്‍കും. ചൈനക്കെതിരായ നീക്കങ്ങള്‍ക്ക് വേണ്ടി തായ്‌വാന് 812 കോടി ഡോളറിന്റെ ?സൈനിക സഹായമാണ് വിതരണം ചെയ്യുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments