Monday, May 13, 2024

HomeNewsKeralaഉഷ്ണതരംഗ മുന്നറിയിപ്പ്; ആംഗന്‍വാടികള്‍ക്ക് ഒരാഴ്ച്ച അവധി; സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

ഉഷ്ണതരംഗ മുന്നറിയിപ്പ്; ആംഗന്‍വാടികള്‍ക്ക് ഒരാഴ്ച്ച അവധി; സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് അത്യുഷ്ണം ജനജീവിതം ദുസഹമാക്കി. ഉഷ്ണതരംഗം തുടരുന്ന പശ്ചാത്തലത്തില്‍ അടുത്ത ഒരാഴ്ച്ച സംസ്ഥാനത്തെ ആംഗന്‍വാടികള്‍ക്ക് വനിതാ ശിശുക്ഷേമവകുപ്പ് അവധി പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരം വീട്ടിലെത്തി നല്‍കണമെന്നും വനിതാ- ശിശു വികസന വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് ചകിത്സയിലായിരുന്ന ആള്‍ മരണപ്പെട്ടു. മാഹി പന്തയ്ക്കള്‍ സ്വദേശി വിശ്വനാഥനാണ് സൂര്യാഘാതമേറ്റ് ചികിത്സയ്ക്കിടെ മരിച്ചത്. കിണര്‍ നിര്‍മാണത്തിനിടെയാണ് സൂര്യാഘാതം ഏറ്റത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments