ബീജിംഗ്: അമേരിക്ക പ്രഖ്യാപിച്ച താരിഫ് നയം അമേരിക്കയും ചൈനയുമായുള്ള പരസ്യ വ്യാപര യുദ്ധത്തിനു സമാനമായ സ്ഥിതിയിലേക്ക് നീങ്ങുന്നു. അമേരിക്കന്‍ പടുകൂറ്റന്‍ വിമാനങ്ങളുടെ കമ്പനിയായ ബോയിംഗില്‍ നിന്നും നിന്ന് ജെറ്റുകള്‍ വാങ്ങുന്നതു നിര്‍ത്താന്‍ രാജ്യത്തെ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് ചൈന.
അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ ഈ തീരുമാനം യുഎസ് കമ്പനികളില്‍നിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഭാഗങ്ങളും വാങ്ങുന്നത് ചൈനീസ് വിമാനക്കമ്പനികള്‍ നിര്‍ത്തണമെന്നു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് പ്രസിഡന്റായി വന്നതിനു പിന്നാലെ കൊണ്ടുവന്നപുതിയ അമേരിക്കന്‍ താരിഫുകള്‍ പ്രകാരം യുഎസ് നിര്‍മിത വിമാനങ്ങളുടെയും പാര്‍ട്ട്‌സുകളുടെയും വില ഇരട്ടിയോളം കൂടും.
ഇത് ചൈനീസ് വിമാനക്കമ്പനികള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് സഹായനടപടി. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം തീരുവയാണ് യുഎസ് പ്രഖ്യാപിച്ചത്. പിന്നാലെ യുഎസ് ഉല്‍പന്നങ്ങള്‍ക്ക് 125 നികുതി ചൈനയും ചുമത്തിയിരുന്നു.