Thursday, November 21, 2024

HomeMain Storyലേക്ക് ക്യാനിയനില്‍ വീണ മലയാളി യുവാവിനായി ഇന്ന് രാവിലെ തിരച്ചില്‍ തുടരും

ലേക്ക് ക്യാനിയനില്‍ വീണ മലയാളി യുവാവിനായി ഇന്ന് രാവിലെ തിരച്ചില്‍ തുടരും

spot_img
spot_img

അനില്‍ കുമാര്‍ ആറന്‍മുള

ഹ്യൂസ്റ്റണ്‍: വിനോദ യാത്രക്കിടയില്‍ ലേക്കില്‍ വീണ മലയാളി യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ഞായറാഴ്ച രാവിലെ തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൂട്ടുകാരുമൊത്തു സാന്‍ അന്റോണിയയിലെ ലേക്ക് ക്യാനിയനില്‍ ബോട്ട് യാത്ര നടത്തുന്നതിനിടയില്‍ വെള്ളത്തില്‍ വീണ കൂട്ടുകാരനെ രക്ഷിക്കാന്‍ വെള്ളത്തില്‍ ചാടിയതായിരുന്നു ജോയല്‍ പുത്തന്‍പുര എന്ന ഇരുപതുകാരന്‍. വര്‍ഷങ്ങളായി ഹ്യൂസ്റ്റണ്‍ നില്‍ താമസിക്കുന്ന ജിജോ-ലൈല ദമ്പതികളുടെ മൂന്ന് ആണ്മക്കളില്‍ മൂത്ത ആളാണ് ജോയല്‍.

ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. ഉടനടി സ്ഥലത്തെത്തിയ സാന്‍ അന്റോണിയോ പൊലീസും സുരക്ഷാ സേനയും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിരുന്നു. നൂതന സാമഗ്രികളും സ്‌കാനറും മറ്റും ഉപയോഗിച്ചായിരുന്നു തിരച്ചില്‍.

എണ്‍പതു അടിയോളം ആഴത്തില്‍ വെള്ളമുള്ള ഒഴുക്കില്ലാത്ത ജലാശയമാണ് ലേക്ക് കാനിയെന്‍. അതുകൊണ്ടു തന്നെ പ്രകാശം കുറവായതിനാല്‍ രാത്രി 8.30 ഓടെ തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിക്കുമെന്നു അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സമൂഹാംഗമായ ജിജോ പുത്തന്‍പുരയ്ക്കും കുടുബത്തിനും ഒപ്പം വൈദികന്‍ ഉള്‍പ്പടെ ധാരാളമാളുകള്‍ ഹ്യൂസ്റ്റനില്‍ നിന്നും സാന്‍ അന്റോണിയോയിലെത്തി പ്രാര്‍ഥനയോടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments