Friday, October 11, 2024

HomeMain Storyഇന്ത്യയില്‍ വീഡിയോ കോള്‍ ആപ്പുകള്‍ക്ക് കേന്ദ്രത്തിന്റെ പിടി വീണേക്കും

ഇന്ത്യയില്‍ വീഡിയോ കോള്‍ ആപ്പുകള്‍ക്ക് കേന്ദ്രത്തിന്റെ പിടി വീണേക്കും

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നേക്കാമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നീക്കങ്ങള്‍ നടത്തുന്നതായിട്ടാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

നിലവില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ കോള്‍ ആപ്ലിക്കേഷന്‍ നിയന്ത്രണം കൂടെ പരിഗണിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ്, ബോട്ടിം, ഐ.എം.ഒ, സ്‌കൈപ്പ് തുടങ്ങിയ നിരവധി ആപ്പുകള്‍ക്ക് പിടിവീഴും. കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കാരം അടുത്ത വര്‍ഷത്തോടെ നിലവില്‍ വരുമെന്നും അഭ്യൂഹങ്ങളുണ്ട്.

വീഡിയോ കോള്‍ ആപ്പുകള്‍ രാജ്യത്ത് നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നാണ് കേന്ദ്ര വിലയിരുത്തല്‍. വീഡിയോ കോളിംഗ് ആപ്പുകള്‍ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലല്ല നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഐ.ടി ആക്ട് പരിഷ്‌കരിക്കുന്നതിനൊപ്പം ഇക്കാര്യം പരിഗണിക്കും.

ആദ്യഘട്ടത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആപ്പുകളെ നിരോധിക്കാനാവും കേന്ദ്രം ശ്രമിക്കുക. ഇത് പിന്നീട് മറ്റു ആപ്ലിക്കേഷനുകളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കും.

രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങളെല്ലാം എന്നായിരിക്കും കേന്ദ്ര വിശദീകരണം. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ലാത്ത സ്ഥിതിക്ക് ഏത് തരത്തിലാവും നിയന്ത്രണങ്ങളെന്ന് വ്യക്തമല്ല. ഐ.ടി നിയമം ഭേദഗതി ചെയ്യുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് പുതിയ് നീക്കമുണ്ടാവില്ലെന്നും സൂചനയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments