തിരുവനന്തപുരം: ”കെ സുദാകരനെ വിളിക്കൂ…കോണ്‍ഗ്രസിനെ രക്ഷിക്കൂ…” എന്ന മുറവിളി ഒരു വശത്തുനിന്ന് കേള്‍ക്കുമ്പോള്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കൊടികുന്നില്‍ സുരേഷിനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രൂപ്പുകളുടെ സമ്മര്‍ദം.
കെ സുധാകരന്‍ വേണ്ടെന്ന് ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് മുന്നിലും അശോക് ചവാന്‍ കമ്മിറ്റിക്ക് മുന്നിലും നിലപാട് അറിയിച്ചു. ഇക്കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കും ഒരേ നിലപാടാണ്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ദളിത് പ്രാതിനിധ്യം വേണമെന്ന ചര്‍ച്ചയില്‍ നിന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പേര് നിര്‍ദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
നിലവില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റാണ് ഇദ്ദേഹം. പ്രായവും കടുപ്പിച്ച നിലപാടുകളും കണ്ണൂരിലെ തോല്‍വിയും സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തുന്നതില്‍ തടയിടുന്ന ഘടകങ്ങളാണെന്നാണ് ചൂണ്ടികാട്ടുന്നത്. ആദ്യഘട്ടം മുതല്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന പേരാണ് കെ സുധാകരന്റേത്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വഴിയും കൊടുകുന്നില്‍ സുരേഷ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. അധ്യക്ഷസ്ഥാനത്തേക്ക് വരാന്‍ സ്വയം സന്നദ്ധത അറിയിച്ച കൊടിക്കുന്നില്‍ ദളിത് പ്രാതിനിധ്യം എന്ന് വാദം തന്നെയാണ് ഉയര്‍ത്തുന്നത്.
70 കഴിഞ്ഞ നേതാക്കള്‍ രാഷ്ട്രീയ കാര്യസമിതിയില്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന നിര്‍ദേശംവെച്ചുകൊണ്ട് യുവ നേതാക്കളും കഴിഞ്ഞ ദിവസം അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ വെച്ചിരുന്നു. ഇത് സുധാകരന്റെ വരവിന് തടസമായേക്കുമെന്ന ആരോപണം ആ ഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനാണെന്നും അധ്യക്ഷ സ്ഥാനത്തേക്ക് ദളിതന് അയിത്തം കേരളത്തില്‍ മാത്രമാണെന്നും കൊടിക്കുന്നില്‍ പറയുന്നു.
കേരളത്തില്‍ നിന്ന് മറ്റൊരാളും ഇത്രയേറെ തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇത് താനായത് കൊണ്ടും താനൊരു ദളിതനായതുകൊണ്ടുമാണ് തന്നെ ആരും അതിനെ പ്രകീര്‍ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യുന്നില്ല. തനിക്കതിന്റെ ആവശ്യമില്ല. ജയിപ്പിച്ച മണ്ഡലത്തിലുള്ള ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുന്നത്.
എ.ഐ.സി.സിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്, കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായിട്ടുണ്ട്, കെ.പി.സി.സി അധ്യക്ഷനാകാന്‍ താന്‍ യോഗ്യനാണ്. എന്ത് അര്‍ത്ഥത്തിലാണ് തന്നെ പരിഗണിക്കാതിരിക്കുന്നതെന്നും അതിന് യാതൊരു ന്യായീകരണവുമില്ലെന്നുമായിരുന്നു കൊടിക്കുന്നിലിന്റെ പരാമര്‍ശം.