Thursday, April 18, 2024

HomeMain Storyവാക്‌സിന്‍ നയ: കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യശരങ്ങള്‍

വാക്‌സിന്‍ നയ: കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യശരങ്ങള്‍

spot_img
spot_img

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ വീണ്ടും ചോദ്യങ്ങളുമായി സുപ്രീം കോടതി. എന്തുകൊണ്ടാണ് വാക്‌സിന്‍ ലഭിക്കാന്‍ കേന്ദ്രത്തേക്കാള്‍ കൂടുതല്‍ വില സംസ്ഥാനങ്ങള്‍ നല്‍കേണ്ടി വരുന്നതെന്ന് കോടതി ചോദിച്ചു. കോവിഡ് വാക്‌സിനുകള്‍ വിദേശത്ത് നിന്ന് വാങ്ങുന്നതിനായി നിരവധി സംസ്ഥാനങ്ങള്‍ ആഗോള ടെണ്ടര്‍ നല്‍കുകയാണ്, ഇത് സര്‍ക്കാരിന്റെ നയമാണോയെന്ന് കോടതി ചോദിച്ചു.

എന്തുകൊണ്ടാണ് വ്യത്യസ്ത പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തില്‍ പൊരുത്തക്കേട് ഉള്ളതായി തോന്നുന്നത്,ഗ്രാമീണ മേഖലയിലെ ആളുകള്‍ക്ക് കോവിന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ രജിസ്‌ട്രേഷന്‍ നടപടികള്‍ എളുപ്പമാക്കാന്‍ എന്ത് നടപടിയാണ് കേന്ദ്രം സ്വീകരിച്ചതെന്നും കോടതി ചോദിച്ചു.

2021 ഓടെ മുഴുവന്‍ പേര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ വിവിധ പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിലെ പൊരുത്തക്കേട്, ഇരട്ട വിലനിര്‍ണ്ണയം, ഗ്രാമത്തിലുള്ളവര്‍ക്കുള്ള കൊവാക്‌സിന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ നടപടി എന്നിവ ഉള്‍പ്പെടെ നിരവധി തടസങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

45 വയസ്സിനു മുകളിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും കേന്ദ്രം വാക്‌സിന്‍ സംഭരിക്കുന്നുണ്ട്. എന്നാല്‍ 1844 വരെ സംഭരണത്തിന്റെ വിഭജനം ഉണ്ട്. 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ ലഭ്യമാക്കും, അതിന്റെ വില കേന്ദ്രം നിശ്ചയിക്കും. ബാക്കി സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കണം, ഇതിന്റെ അടിസ്ഥാനം എന്താണെന്ന് കോടതി ചോദിച്ചു. 45 വയസിന് മുകളില്‍ ഉള്ളവര്‍ക്കിടയിലാണ് മരണനിരക്കെന്നായിരുന്നു കേന്ദ്രം ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ ഈ വിഭാഗത്തെ ഗുരതരമായി ബാധിച്ചില്ല. ബാധിച്ചതാകട്ടെ 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്.

മെയ് 124 വരെയുള്ള കോവിഡ് കേസുകളില്‍ 50 ശതമാനവും 1840 ഗ്രൂപ്പില്‍ നിന്നുള്ളതാണെന്നാണ് കഴിഞ്ഞ ആഴ്ചത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത് മെയ് 17 നും ഇടയില്‍ 49.70 ശതമാനവും മെയ് 2224 നും ഇടയില്‍ 47.84 ശതമാനവുമാണ്. എന്തുകൊണ്ടാണ് സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത്. എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത്. വാക്‌സിനുകളുടെ വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നിര്‍മ്മാതാക്കള്‍ക്ക് അധികാരം നല്‍കിയെന്നും കോടതി ചോദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments