തൃശൂര്‍: കനത്ത മഴയെ തുടർന്ന് തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവെച്ചു.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പൂരം വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. പകല്‍പൂരത്തിന് ശേഷമുള്ള വെടിക്കെട്ടില്‍ കോപ്പുകള്‍ ഉപയോഗിക്കാമെന്ന തീരുമാനത്തിലാണ് സംഘാടകര്‍.
മണ്ണില്‍ കുഴിച്ചിട്ടുള്ള അമിട്ടുകള്‍ നനഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വെടിക്കെട്ട് മാറ്റിവെച്ചിരിക്കുന്നത്.
പൂരം കുടമാറ്റം കനത്ത മഴയിലും ഗംഭീരമായി നടന്നു. വൈകിട്ട് അഞ്ചരയോടെയാണ് ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും ആരംഭിച്ചത്. വിവിധ നിറത്തിലെ കുടകള്‍ മാറി പാറമേക്കാവ്, തിരുവമ്ബാടി വിഭാഗങ്ങള്‍ പൂരം കുടമാറ്റം മനോഹരമാക്കി.
ഘടകപൂരങ്ങളുടെ വരവോടെ രാവിലെ ഏഴ് മണിയ്‌ക്ക് തന്നെ സജീവമായ പൂരപറമ്ബില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.