പി.പി ചെറിയാന്‍
ന്യൂയോര്‍ക്: ബഫലോയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ മെയ് 14 ശനിയാഴ്ച ഉച്ചക്കുണ്ടായ വെടിവയ്പ്പില്‍ പ്രതിയെന്നു സംശയിക്കുന്ന 18 കാരന്‍ പയ്യ്ട്ടന്‍ ജന്‍ട്രോണ്‍ പിടിയിലായതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും. മൂന്ന് പേര്‍ക്ക് പരുക്കേല്‍ ക്കുകയും ചെയ്തു.
ബഫലോ നഗരത്തില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ മാറിയുള്ള സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം, കറുത്ത വംശജര്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലമാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
പട്ടാളക്കാരന്റെ വേഷം ധരിച്ചെത്തിയ തോക്കുധാരി സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു .അക്രമി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ആദ്യം കയറുകയും മുന്നില്‍ കണ്ട മൂന്ന് പേരെ വെടിവെച്ചു വീഴ്ത്തിയ ശേഷം പുറത്തിറങ്ങി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സമീപത്തുള്ളവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വെടിയുണ്ട ഏല്‍ക്കാത്ത വെസ്റ്റ് ധരിച്ചെത്തിയ അക്രമിയുടെ നേര്‍ക്കു സ്ഥാപനത്തില്‍ സെക്യൂരിറ്റി ജോലി നോക്കിയിരുന്ന റിട്ടയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്‍ രണ്ടു റൗണ്ട് വെടിവെച്ചുവെങ്കിലും .വെസ്റ്റില്‍ തട്ടി വീഴുകയായിരുന്നു .അക്രമി തിരിച്ചു വെടിവെച്ചതില്‍ സെക്യൂരിറ്റി പോലീസ്‌കാരനും കൊല്ലപ്പെട്ടു.
പ്രതി ഹെല്മറ്റില്‍ ഉറപ്പിച്ചിരുന്ന ക്യാമറയിലൂടെ വെടിവെപ്പ് ലൈവ് ആയി പുറത്തേക്കു അയച്ചിരുന്നു അക്രമിയുടെ ഉദ്ദേശം വംശീയ പ്രേരിത മാന്നെന്നു പൊലീസ് കരുതുന്നു.
വെടിവെച്ച യുവാവ് വെളുത്ത വര്‍ഗക്കാരനാണെന്നും കൊല്ലപ്പെട്ടവര്‍ ഭൂരിഭാഗവും കറുത്ത വര്‍ഗകാരുമാണെന്നു എറി കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ജോണ്‍ ജെ ഫ്ലൈന്‍ പറഞ്ഞു.കസ്റ്റഡിയിലെടുത്ത യുവാവിനെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട്.