Thursday, June 1, 2023

HomeMain Story5 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താനായില്ല, വിവരം നൽകുന്നവർക്ക് 80000 ഡോളർ പാരിതോഷികം

5 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താനായില്ല, വിവരം നൽകുന്നവർക്ക് 80000 ഡോളർ പാരിതോഷികം

spot_img
spot_img

പി.പി ചെറിയാൻ

ഹൂസ്റ്റൺ :സാൻ ജസീന്റോ കൗണ്ടിയിലെ വീട്ടിൽ ഒരു കുട്ടിയടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസമായ ഞായറാഴ്ചയും തുടരുകയാണ് .പ്രതിയെന്നു സംശയിക്കുന്ന ഫ്രാൻസിസ്കോ ഒറോപെസ, 38, ഒരു പിടികിട്ടാപുള്ളിയാണ്, മാത്രമല്ല സായുധനും അത്യന്തം അപകടകാരിയുമായി കണക്കാക്കപ്പെടുന്നു.

പ്രതിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന സൂചനകൾ നൽകി സഹായിക്കുന്നവർക് ഗവർണറുടെ ഓഫീസിൽ നിന്നും സ്റ്റേറ്റ് ഏജൻസികളിൽ നിന്നും എഫ്ബിഐയിൽ നിന്നും 80,000 ഡോളർ പാരിതോഷികം നൽകുമെന്ന് സാൻ ജസിന്റോ കൗണ്ടി ഷെരീഫ് ഗ്രെഗ് കേപ്പേഴ്‌സും എഫ്ബിഐ ഹ്യൂസ്റ്റൺ സ്‌പെഷ്യൽ ഏജന്റ് ഇൻ ചാർജ് ജെയിംസ് സ്മിത്തും ഞായറാഴ്ച ഉച്ചതിരിഞ്ഞ് പത്രസമ്മേളനത്തിൽ അറിയിച്ചു.

ക്ലീവ്‌ലാൻഡിലെ വാൾട്ടേഴ്‌സ് റോഡിലെ ഒരു അയൽപക്കത്തെ വീട്ടിൽ നടന്ന കൊലപാതകങ്ങൾക്ക് ഒറോപെസയെ തിരയുന്നു.മാരക പ്രഹര ശേഷിയുള്ള റൈഫിളുമായി ഒറോപെസ വീടിന് സമീപത്തേക്ക് വരുന്നത് ക്യാമറയിൽ അവസാനമായി കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു.

സോണിയ അർജന്റീന ഗുസ്മാൻ (25), ഡയാന വെലാസ്‌ക്വസ് അൽവാറാഡോ (21), ജൂലിസ മൊലിന റിവേര (31), ജോസ് ജോനാഥൻ കാസറസ് (18), ഡാനിയൽ എൻറിക് ലാസോ (9) എന്നിവരാണ് കൊല്ലപ്പെട്ടത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments