സിംഗപ്പൂര്‍: സിംഗപ്പൂരില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായ തോതിലാവുന്നു. ഇതോടെ അധികൃതര്‍ കൂടുതല്‍ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കി. . മെയ് അഞ്ചിു മുതല്‍ 11 വരെയുള്ള ആറു ദിവസങ്ങളില്‍ മാക്രം 25,900 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചു.
അടുത്ത നാലാഴ്ച്ചയ്ക്കുള്ളില്‍ ഭീമമായ തോതിലായിരിക്കും കോവിഡ് ബാധിതരുടെ എണ്ണം.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട് 60 വയസിന് മുകളിലുള്ളവരും മറ്റു ഗുരുതര രോഗങ്ങള്‍ ഉള്ളവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ 12 മാസത്തിനിടെ കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ സുരക്ഷയുടെ ഭാഗമായി അധിക ഡോസ് എടുക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
നിലവിലെ സ്ഥിതി കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയുമെന്നും വ്യാപനം അതി രൂക്ഷമായായില്‍ ആരോഗ്യമേഖലയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍