Saturday, September 7, 2024

HomeMain Storyഇറാന്‍ പ്രസിഡന്റിന്റെഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇറാന്‍ പ്രസിഡന്റിന്റെഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

spot_img
spot_img

ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു.അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തിലായിരുന്നു അപകടം.  ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനും ഹെലികോപ്റ്ററില്‍ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട്.

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയച്ചു. കിഴക്കന്‍ അസര്‍ബൈജാനില്‍ ക്വിസ്-ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ പോകവെ ആയിരുന്നു അപകടം.

ഹെലികോപ്റ്ററുമായി ആശയ വിനിമയം സാധ്യമാകുന്നുണ്ടെന്നും ഹെലികോപ്ടറില്‍ ഉള്ളവരുമായി ബന്ധപ്പെട്ടതായും  റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments