Sunday, June 16, 2024

HomeNewsKeralaതെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി; അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ

തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി; അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ

spot_img
spot_img

തിരുവനന്തപുരം: തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ കാറ്റിനും, ഇടിമിന്നലിനോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്-ആന്ധ്രാ തീരത്തിന് അകലെയായി ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാൾ ഉൾകടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തുടർന്ന് വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കും. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കാണ് ഈ ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments