Friday, July 26, 2024

HomeMain Storyതെരഞ്ഞെടുപ്പ് സംഭാവന: ബി.ജെ.പിക്ക് 276 കോടി, സി.പി.എമ്മിന് 159 കോടി, കോണ്‍ഗ്രസിന് 58 കോടി

തെരഞ്ഞെടുപ്പ് സംഭാവന: ബി.ജെ.പിക്ക് 276 കോടി, സി.പി.എമ്മിന് 159 കോടി, കോണ്‍ഗ്രസിന് 58 കോടി

spot_img
spot_img

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ട്രസ്റ്റ് വഴിയുള്ള കഴിഞ്ഞ വര്‍ഷത്തെ സംഭാവനകളില്‍ സിംഹഭാഗവും ലഭിച്ചത് ബി.ജെ.പിക്ക്. 276 കോടി രൂപയാണ് തെരഞ്ഞെടുപ്പ് ട്രസ്റ്റുകളില്‍ നിന്ന് ബി.ജെ.പി സമാഹരിച്ചത്. അതേസമയം കോണ്‍ഗ്രസിന് ലഭിച്ചത് 58 കോടി രൂപയാണ്.

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പ് ട്രസ്റ്റ് പ്രൂഡന്റ് ഇലക്ട്രല്‍ ട്രസ്റ്റാണ്. ബി.ജെ.പിക്ക് ലഭിച്ച സംഭാവനയുടെ എണ്‍പത് ശതമാനവും എയര്‍ടെല്‍, ഡി.എല്‍.എഫ് അടക്കമുള്ള വന്‍കിട കമ്പനികള്‍ ഉള്‍ക്കൊള്ളുന്ന ഈ തെരഞ്ഞെടുപ്പ് ട്രസ്റ്റലൂടെയാണ്. ആകെ 276 കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം ട്രസ്റ്റുകളിലൂടെ ലഭിച്ചതില്‍ 271 കോടി അഞ്ച് ലക്ഷവും പ്രൂഡന്റ് ഇലക്ട്രല്‍ ട്രസ്റ്റ് സംഭാവന ചെയ്തു.

കോണ്‍ഗ്രസിന് ആകെ ലഭിച്ച 58 കോടി രൂപയില്‍ 31 കോടി പ്രൂഡന്റ് ഇലക്ട്രല്‍ ട്രസ്റ്റ് വഴിയാണ്. ജന്‍കല്യാണ്‍ ഇലക്ട്രല്‍ ട്രസ്റ്റ് ബി.ജെ.പിക്ക് 45 കോടി 95 ലക്ഷവും കോണ്‍ഗ്രസിന് 25 കോടിയും നല്‍കി. സമാജ് ഇലക്ട്രല്‍ ട്രസ്റ്റ് മൂന്നേമുക്കാല്‍ കോടി ബി.ജെ.പിക്കും രണ്ട് കോടി കോണ്‍ഗ്രസിനും നല്‍കിയിട്ടുണ്ട്.

ഇലക്ട്രല്‍ ബോണ്ടുകളില്‍ നല്ലൊരു ശതമാനവും പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത്. ടി.ആര്‍.എസിന് 89 കോടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 74, ബി.ജെ.ഡി 50 കോടിയും ഡി.എം.കെക്ക് 45 കോടിയും ലഭിച്ചു.

കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ പ്രാദേശിക പാര്‍ട്ടികളില്‍ ടി.ആര്‍.എസിനാണ് ഏറ്റവും വലിയ വരുമാനം ഉണ്ടായത്. 130 കോടി ടി.ആര്‍.എസിന് വരുമാനം ഉണ്ടായപ്പോള്‍ ശിവസേനയ്ക്ക് 111 കോടി രൂപയും വരുമാനം ഉണ്ടായി.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ ഇരുപത്തിയഞ്ച് ശതമാനത്തിന്റെ ഇടിവുണ്ടായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സി.പി.എമ്മിന് 159 കോടിയും സി.പി.ഐക്ക് ആറ് കോടിയുമാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments