Sunday, September 8, 2024

HomeMain Storyയൂറോയിലെ കരണവര്‍ മാര്‍ട്ടെന്‍ സ്‌റ്റെല്‍ക്കന്‍ബര്‍ഗ്, കാസ്പര്‍ കൊസ്ലോവ്‌സ്‌കി കുഞ്ഞന്‍

യൂറോയിലെ കരണവര്‍ മാര്‍ട്ടെന്‍ സ്‌റ്റെല്‍ക്കന്‍ബര്‍ഗ്, കാസ്പര്‍ കൊസ്ലോവ്‌സ്‌കി കുഞ്ഞന്‍

spot_img
spot_img

ലണ്ടന്‍: ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി യൂറോ കപ്പ് ഫുട്‌ബോളിന് ആദ്യ വിസില്‍ മുഴങ്ങുകയായി. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. അതുകൊണ്ടുതന്നെ യൂറോ 2020 എന്ന പേരിലാണ് ടൂര്‍ണമെന്റ് അറിയപ്പെടുന്നത്.

യൂറോപ്പില്‍ 24 രാജ്യങ്ങള്‍ 11 നഗരങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഏറ്റുമുട്ടും. സൂപ്പര്‍താരങ്ങളും പുതുമുഖങ്ങളുമെല്ലാം അണിനിരക്കുന്ന ടൂര്‍ണമെന്റില്‍ അഞ്ചോളം രാജ്യങ്ങള്‍ കിരീട ഫേവറിറ്റുകളാണ്. ചില കളിക്കാരുടെ അവസാനത്തെ യൂറോ കപ്പ് ആയിരിക്കും ഇത്. അതോടൊപ്പം പുതുമുഖ താരങ്ങളുടെ ഉയിര്‍പ്പും ടൂര്‍ണമെന്റില്‍ കാണാം.

ബെല്‍ജിയമാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ടീം. റാങ്കിങ്ങില്‍ മാത്രമല്ല പരിചയസമ്പത്തിലും ഏറ്റവും മുന്നിലുള്ളത് ബെല്‍ജിയാണ്. ബെല്‍ജിയത്തിന്റെ 26 അംഗ സംഘത്തിന് ആകെ 1338 കളികളുടെ പരിചയമുണ്ട്.

റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ കളിക്കാര്‍ക്കുള്ള പരിചയസമ്പത്ത് മറ്റൊരു ടീമിനുമില്ല. ടീമിലെ നാല് കളിക്കാര്‍ ഇതിനകം തന്നെ 100 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. കൂടാതെ വിങ്ങര്‍ ഡെറിസ് മെര്‍ട്ടന്‍സ് 99 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് യൂറോ ഫൈനല്‍സില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം. 21 മത്സരങ്ങള്‍ ക്രിസ്റ്റിയാനോ കളിച്ചിട്ടുണ്ട്. കൂടാതെ രാജ്യത്തിനായി 175 മത്സരങ്ങളും ക്രിസ്റ്റിയാനോ കളിച്ചു.

38 വയസുള്ള ഡച്ച് ഗോള്‍ കീപ്പര്‍ മാര്‍ട്ടെന്‍ സ്‌റ്റെല്‍ക്കന്‍ബര്‍ഗ് ആണ് ഇത്തവണ യൂറോയിലെ പ്രായം കൂടിയ കളിക്കാരന്‍. പോളണ്ടിന്റെ കാസ്‌പെര്‍ കൊസ്ലോവ്‌സ്‌കി പ്രായം കുറഞ്ഞ കളിക്കാരനുമാണ്. പതിനെഴു വയസാണ് കൊസ്ലോവ്‌സ്‌കിയുടെ പ്രായം.

പരിചയസമ്പത്തിന്റെ കാര്യത്തില്‍ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്തെങ്കില്‍ സ്‌പെയന്‍ യുവ താരങ്ങളുമായാണ് കളിക്കെത്തുന്നത്. 24.5 ആണ് സ്‌പെയ്ന്‍ കളിക്കാരുടെ ശരാശരി പ്രായം. പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ സ്‌കോട്ട്‌ലന്‍ഡിന്റെ ഇരുപത്തിയേഴുകാരനായ ആന്‍ഡ്രൂ റോബര്‍ട്ടസണാണ്.

ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിലെത്തിയ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകളില്‍ നിന്നും 15 വീതം കളിക്കാര്‍ യൂറോ കളിക്കാനെത്തുന്നു. ഇംഗ്ലണ്ട് ടീമിലെ 26 പേരില്‍ 23 കളിക്കാരും പ്രീമിയര്‍ ലീഗില്‍ നിന്നുമാണ്.

പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ കളിക്കാര്‍ യൂറോയില്‍ കൊമ്പുകോര്‍ക്കാനിറങ്ങുന്നുണ്ട്. ആറു ഗ്രൂപ്പുകളായി തിരിച്ചാണ് ലീഗ് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടുവീതം കളിക്കാര്‍ നോക്കൗട്ട് റൗണ്ടിലെത്തും. മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും അടുത്ത റൗണ്ടില്‍ ഇടം ലഭിക്കും.

ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതലാണ് മിക്ക കളികളും ആരംഭിക്കുന്നത്. സെമിഫൈനലുകളും ഫൈനലും ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തിലാണ്. ഫൈനല്‍ ജൂലൈ 11ന് നടക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സരങ്ങള്‍ നടക്കുക. യൂറോയിലെ 24 ടീമുകള്‍ക്കും ബേസ് ക്യാംപുകളുണ്ട്. വിവിധ രാജ്യങ്ങളില്‍ കളി നടക്കുന്നതുകൊണ്ടുതന്നെ സ്‌റ്റേഡിയങ്ങളിലേക്ക് ഇടയ്ക്കിടെ യാത്ര ചെയ്യുന്നത് ഒഴിവാകും.

കൊവിഡിനെ തുടര്‍ന്ന് എല്ലാ ടീമുകളിലും കളിക്കാരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ടൂര്‍ണമെന്റിനിടെ ഏതെങ്കിലും ടീമിലെ കളിക്കാര്‍ക്ക് കൊവിഡ് പിടിപെട്ടാല്‍ കളി 48 മണിക്കൂര്‍ വരെ നീട്ടിവെച്ചേക്കും.

ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കെവിന്‍ ഡിബ്രൂയ്ന്‍, റൊമേലു ലുക്കാക്കു, എന്‍ഗോളോ കാന്റെ, കിലിയന്‍ എംബാപെ, ഹാരി കെയ്ന്‍, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ പ്രമുഖ കളിക്കാര്‍ യൂറോയില്‍ കളിക്കാനിറങ്ങുന്നു.

വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനം പ്രയോഗിക്കുന്ന ആദ്യ യൂറോ ടൂര്‍ണമെന്റാണിതെന്ന പ്രത്യേകത കൂടിയുണ്ട്.

യൂറോ കപ്പ് ഗ്രൂപ്പുകള്‍, ടീമുകള്‍

ഗ്രൂപ്പ് എ: ഇറ്റലി, തുര്‍ക്കി, സ്വിറ്റ്‌സര്‍ലാന്‍ഡ്, വെയ്ല്‍സ്

ഗ്രൂപ്പ് ബി: ബെല്‍ജിയം, റഷ്യ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്

ഗ്രൂപ്പ് സി: നെതര്‍ലാന്‍ഡ്, ആസ്ട്രിയ, ഉക്രെയ്ന്‍, നോര്‍ത് മക്കദോനിയ

ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ക്രൊയേഷ്യ, സ്‌കോട്ട്‌ലന്‍ഡ്, ചെക്ക് റിപ്പബ്ലിക്

ഗ്രൂപ്പ് ഇ: സ്‌പെയിന്‍, സ്വീഡന്‍, പോളണ്ട്, സ്ലോവാക്യ

ഗ്രൂപ്പ് എഫ്: ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, ഹങ്കറി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments