Saturday, July 27, 2024

HomeNewsIndiaകോവിഡ് തമിഴ്‌നാട്ടില്‍ അനാഥമാക്കിയത് 1400 കുട്ടികളെയെന്ന് റിപ്പോര്‍ട്ട്

കോവിഡ് തമിഴ്‌നാട്ടില്‍ അനാഥമാക്കിയത് 1400 കുട്ടികളെയെന്ന് റിപ്പോര്‍ട്ട്

spot_img
spot_img

ചെന്നൈ: കോവിഡ് തമിഴ്‌നാട്ടില്‍ അനാഥമാക്കിയത് 1400 കുട്ടികളെയെന്ന് പഠനം.രക്ഷിതാക്കളെ പൂര്‍ണമായും നഷ്ടമായവരും, രക്ഷിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടപ്പെട്ടവരുമുള്‍പ്പടെ കോവിഡ് അനാഥമാക്കിയ കുട്ടികളുടെ കണക്കുകള്‍ പുറത്ത് വിട്ടത് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതരാണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അന്‍പതോളം രക്ഷിതാക്കള്‍ കോവിഡ് നെഗറ്റീവായ തൊട്ടടുത്ത ദിവസമാണ് മരണപ്പെട്ടത്. ഈ കാരണം പറഞ്ഞ് കോവിഡ് ധനസഹായ പരിധിയില്‍ നിന്ന് ഇവരുടെ കുട്ടികളെ അധികൃതര്‍ ഒഴിവാക്കിയിരിക്കുകയാണ്.

2020 എപ്രില്‍ 1 നും 2021 ജൂണ്‍ അഞ്ചിനുമിടയില്‍ രാജ്യത്ത് 30000 കുട്ടികള്‍ അനാഥമാക്കപ്പെട്ടതായി നാഷണല്‍ കമീഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍.സി.പി.സി.ആര്‍) പറയുന്നു.

തമിഴ്‌നാടില്‍ മാത്രം 802 കുട്ടികള്‍ കുട്ടികള്‍ ഇത്തരത്തില്‍ അനാഥമായെന്നും അവരുടെ കണക്കുകള്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments